പാതിവില തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആനന്ദ്കുമാറിന്‍റെ നേരിട്ട് പങ്കുണ്ടെന്നതില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി. ആനന്ദ്കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് നിര്‍ണായക പരാമര്‍ശം

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആനന്ദ്കുമാറിന്‍റെ നേരിട്ട് പങ്കുണ്ടെന്നതില്‍ തെളിവുണ്ടെന്ന് ഹൈക്കോടതി. ആനന്ദ്കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയുള്ള ഉത്തരവിലാണ് നിര്‍ണായക പരാമര്‍ശം.സ്കൂട്ടര്‍ വാഗ്ദാനം ചെയ്ത വനിതകളില്‍ നിന്ന് ട്രസ്റ്റ് നേരിട്ട് പണം കൈപ്പറ്റിയതിന്‍റെ രേഖകകള്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് അനന്തുകൃഷ്ണനില്‍ നിയമാനുസൃതം സംഭാവന വാങ്ങിയതല്ലാതെ പാതിവില സ്കൂട്ടര്‍ പദ്ധതിയുമായി ഒരു ബന്ധവുമില്ലെന്നാണ് കെ.എന്‍. ആനന്ദകുമാര്‍ ഇതുവരെ പറഞ്ഞത്. എന്നാല്‍, തട്ടിപ്പില്‍ ആനന്ദ്കുമാറിന് നേരിട്ട് പങ്കുള്ളതിന് തെളിവുണ്ടെന് വ്യക്തമാക്കുകയാണ് ഹൈക്കോടതി. ആനന്ദകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമര്‍ശം.

21 സ്ത്രീകളില്‍ നിന്ന് 60000 രൂപയും അഞ്ചു പേരില്‍ നിന്ന് 56,000 രൂപയും 2024 എപ്രില്‍ ആറിനും ഒന്‍പതിനും ഇടയ്ക്ക് സായിഗ്രാമിന്‍റെ അക്കൗണ്ടിലെത്തിയതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. മറ്റ് എന്‍ജിഒകളും ഇതേ തുക തന്നെയാണ് കൈപറ്റിയത്. കൈംബ്രാഞ്ച് സമര്‍പ്പിച്ച രേഖകള്‍ മുന്‍നിര്‍ത്തിയാണ് അനന്ദ് കുമാറിന്‍റെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചത്.

ഫണ്ട് ലഭ്യതയെ കുറിച്ച് പരിശോധിച്ചിരുന്നില്ലെന്ന് ആനന്ദ്കുമാറിന്‍റെ വാദം വിശ്വസിനീയമല്ല. സായി ഗ്രാമിന്‍റെ മാനേജിംഗ് ട്രസ്റ്റി എന്ന നിലയ്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന് ആനന്ദ് കുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്‍റെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യപരമായ കാരണങ്ങളാള്‍ ജാമ്യം നല്‍കണമെന്ന വാദവും കോടതി അംഗീകരിച്ചില്ല.

സഹകരണ സൊസൈറ്റി സെക്രട്ടറിയടക്കം 3 പ്രതികള്‍; കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്‍റെ മരണത്തിൽ കുറ്റപത്രം നൽകി

YouTube video player

YouTube video player