Published : Jun 19, 2025, 05:48 AM ISTUpdated : Jun 19, 2025, 09:10 PM IST

കനത്ത മഴയിലും ആവേശത്തോടെ വിധിയെഴുതി നിലമ്പൂർ; വോട്ടെടുപ്പ് അവസാനിച്ചു, 73 ശതമാനം കടന്ന് പോളിംഗ്, ജനവിധി തിങ്കളാഴ്ച അറിയാം

Summary

നിലമ്പൂർ വിധിയെഴുത്ത് അവസാന ഘട്ടത്തിലേക്ക്. പോളിംഗ് 73.25 % രേഖപ്പെടുത്തി. 

nilambur byelection

06:22 PM (IST) Jun 19

നിലമ്പൂരില്‍ വോട്ടെടുപ്പ് അവസാനിച്ചു

കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്.  70 ശതമാനം കടന്ന് പോളിംഗ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

Read Full Story

05:44 PM (IST) Jun 19

മരണം വരെ പാർട്ടിക്കൊപ്പമെന്ന് വിവി പ്രകാശിന്റെ കുടുംബം

ഞങ്ങളുടെ പാര്‍ട്ടി യുഡിഎഫാണ്. ഞങ്ങൾ മരണം വരെ പാർട്ടിക്കൊപ്പമായിരിക്കുമെന്നാണ് വി വി പ്രകാശിന്റെ ഭാര്യ സ്മിതയുടെയും മകൾ നന്ദനയുടെയും പ്രതികരണം.

Read Full Story

05:42 PM (IST) Jun 19

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് നില 70.76 % കടന്നു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോളിംഗ് നില 5 മണി വരെ 70.76 % കടന്നു. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ഗവൺമെന്റ് യുപി സ്കൂളിൽ നേരിയ സംഘർഷമുണ്ടായതൊഴിച്ചാൽ ഉപതെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. 

04:08 PM (IST) Jun 19

നിലമ്പൂരിൽ എൽഡിഎഫ്-യുഡിഎഫ് കയ്യാങ്കളി

നിലമ്പൂരിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലംകോട് ഗവൺമെന്റ് യുപി സ്കൂളിൽ സജീകരിച്ച 127, 128 ,129 ബൂത്തുകളിലാണ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായത്. കുറമ്പലങ്ങോട് മണ്ഡലത്തിന് പുറത്ത് നിന്നുള്ള എൽഡിഎഫ് പ്രവർത്തകർ വോട്ടർമാരെ സ്വാധീനിക്കുന്നുവെന്നാണ് യുഡിഎഫ് ആക്ഷേപം. 

Read Full Story

04:05 PM (IST) Jun 19

കനത്ത മഴയിലും ആവേശത്തിൽ നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 63% കടന്നു

നിലമ്പൂർ ആവേശത്തോടെ വിധിയെഴുതുന്നു. പോളിംഗ് 63 % കടന്നു. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ.

01:58 PM (IST) Jun 19

കനത്ത മഴയിലും ആവേശത്തിൽ നിലമ്പൂർ വിധിയെഴുതുന്നു, പോളിംഗ് 47 % കടന്നു

എം.സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ.എൽപി സ്കൂളിലും എൻഡിഎ സ്ഥാനാർത്ഥി ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു. 

Read Full Story

01:29 PM (IST) Jun 19

അതൃപ്തി പരസ്യമാക്കി തരൂർ, 'നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നത് ക്ഷണിക്കാത്തതിനാൽ'

ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. 

Read Full Story

12:23 PM (IST) Jun 19

'നിലമ്പൂരിൽ പ്രചാരണം നടത്തിയത് ന്യൂജൻ കോൺഗ്രസ്'

നിലമ്പൂരിൽ പോളിങ് പുരോഗമിക്കുമ്പോൾ യുഡിഎഫിൻ്റെ രാഷ്ട്രീയ പരിമിതി ബോധ്യപ്പെടുന്നുവെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. മലപ്പുറം ജില്ലയിൽ വലിയ സ്വീകാര്യതയുള്ള നേതാവായിരുന്നു വി.വി.പ്രകാശ്. അദ്ദേഹത്തിൻ്റെ വിയോഗം എല്ലാവരിലും വേദനയുണ്ടാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ കുടുംബത്തെ സന്ദർശിക്കാൻ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർത്ഥി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമാന്യനിലയിൽ വിവി പ്രകാശിൻ്റെ വീട്ടിൽ ആര്യാടൻ ഷൗക്കത്ത് പോകുമെന്നാണ് ഞങ്ങളെല്ലാവരും കരുതിയത്. എന്നാൽ പോയില്ലെന്ന് മാത്രമല്ല അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും പ്രതികരിച്ചില്ല. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടിൽ കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ന്യൂജെൻ കോൺഗ്രസുകാരാണ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. അവരുടെ ശൈലിയാണ് ഇവിടെ നടപ്പാക്കിയത്. അത് സാധാരണ കോൺഗ്രസുകാർക്ക് അംഗീകരിക്കാനാവില്ല. വലിയ സംഘം കോൺഗ്രസ് നേതാക്കൾക്ക് പരിഗണന നൽകിയില്ല. സമവാക്യങ്ങളിലെ മാറ്റം സാധാരണക്കാരായ കോൺഗ്രസുകാരെ ബാധിച്ചു. അത് പോളിങിലും കാണാനുണ്ടെന്നും വിജയരാഘവൻ വിമർശിച്ചു.

11:51 AM (IST) Jun 19

'ട്രൻ്റ് ഇടതിന് അനുകൂലം'

നിലമ്പൂരിൽ പോളിങ് ട്രെൻഡ് എൽഡിഎഫിന് അനുകൂലമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫലം പ്രഖ്യാപിക്കുന്നത് വരെ യുഡിഎഫിന് മനക്കോട്ട കെട്ടാം. കോൺഗ്രസ് കൈപ്പത്തിയിലെ തഴമ്പ് ആർഎസ്എസുമായി കൈ പിടിച്ചതിന്റെതാണ്. ഇത്തവണ മുസ്‌ലിം ആർഎസ്എസായ ജമാഅത്തെ ഇസ്ലാമിക്കും കോൺഗ്രസ് കൈ കൊടുത്തു. നിലമ്പൂരിൽ കോൺഗ്രസ് ആർഎസ്എസ് ജമാഅത്തെ ഇസ്ലാമി ബന്ധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

10:42 AM (IST) Jun 19

അമേരിക്കയിലെ പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ സുരക്ഷിതൻ, സംസ്ഥാന സർക്കാരിനും സുഹൃത്തുക്കൾക്കും അറിയിപ്പ് ലഭിച്ചു

അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ സുരക്ഷിതനാണെന്ന് അറിയിപ്പ് ലഭിച്ചു

Read Full Story

10:24 AM (IST) Jun 19

ഒരാൾ രണ്ട് വോട്ട് ചെയ്ത സംഭവം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

ഒരാൾ രണ്ട് പ്രാവശ്യം വോട്ട് രേഖപ്പെടുത്തിയെന്ന വാർത്തയെ തുടർന്ന്, റിട്ടേണിംഗ് ഓഫീസറോട് ചീഫ് ഇലക്ട്രൽ ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

10:01 AM (IST) Jun 19

പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ക്യൂവിൽ...

നിലമ്പൂരിലെ പോളിംഗ് ബൂത്തുകളിൽ പുരുഷ വോട്ടർമാരെക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരാണ് വരികളിൽ കാണുന്നത്. വലിയ തിരക്കില്ലെങ്കിലും ഇതിനോടകം മിക്ക ബൂത്തുകളിലും 20%ത്തിലധികം പോളിംഗ് പിന്നിട്ട് കഴിഞ്ഞു. തുടർച്ചയായി രണ്ടു ഉപതിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യേണ്ടി വന്നതിന്റെ ബുദ്ധിമുട്ടും പല വോട്ടർമാരും പറയുന്നുണ്ട്.

09:50 AM (IST) Jun 19

പോളിങ് ഉയരുന്നു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറിൽ 13.15 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 

09:40 AM (IST) Jun 19

'കെട്ടിപ്പിടിക്കരുത്'; ഷൗക്കത്തിനെ കണ്ട അൻവറിൻ്റെ പ്രതികരണം; ധൃതരാഷ്ട്രാലിംഗനത്തിൻ്റെ ആളെന്ന് വിമർശനം

നിലമ്പൂരിൽ വോട്ടെടുപ്പിനിടെ തന്നെ കാണാനെത്തിയ ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് അൻവർ

Read Full Story

09:33 AM (IST) Jun 19

പോളിം​ഗ് പുരോ​ഗമിക്കുന്നതിനിടെ രണ്ടാം ബൂത്തിൽ ഒരാൾ 2 വോട്ട് ചെയ്തതായി വിവരം; അബദ്ധത്തിൽ സംഭവിച്ചതെന്ന് പ്രിസൈഡിം​ഗ് ഓഫീസർ‌

പുരുഷനാണ് രണ്ടു വോട്ട് ചെയ്തത്. എന്നാൽ ഇത് അബദ്ധവശത്താൽ സംഭവിച്ചതെന്നാണ് പ്രിസൈഡിം​ഗ് ഓഫീസർ‌ പറയുന്നത്.

Read Full Story

09:13 AM (IST) Jun 19

ആദ്യ മണിക്കൂറിൽ മികച്ച പോളിംഗ്, നിലമ്പൂരിൽ പോളിംഗ് ഉയരാൻ സാധ്യത, കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ സങ്കേതിക പ്രശ്നം ഉണ്ടായി. അവ ഉടൻ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു

Read Full Story

09:03 AM (IST) Jun 19

എട്ട് ശതമാനം പോളിങ്

നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ എട്ട് ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ആത്മവിശ്വാസത്തോടെയാണ് സ്ഥാനാർത്ഥികളുള്ളത്. പോളിങ് അവസാനിച്ചാൽ പലതും വെളിപ്പെടുത്തുമെന്ന് പിവി അൻവർ. ആദിവാസി മേഖലകളിൽ പോളിങ് കുറവ്. 

08:58 AM (IST) Jun 19

തമ്മിൽ കണ്ടു, സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ആശംസിച്ച് സ്ഥാനാർത്ഥികൾ

പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും സ്ഥാനാർത്ഥികൾ. സിപിഎം സ്ഥാനാർത്ഥി എം സ്വരാജും കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തുമാണ് നിലമ്പൂർ മണ്ഡലത്തിലെ വീട്ടികുത്ത് ബൂത്തിൽ വച്ച് കണ്ടപ്പോൾ കെട്ടിപ്പിടിച്ചത്.

08:38 AM (IST) Jun 19

പോളിങ് ഉയരുമെന്ന് രത്തൻ ഖേൽക്കർ

ഇപ്പോഴത്തെ സാഹചര്യത്തിൽ നിലമ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽഖർ. ചില ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങളിൽ സങ്കേതിക പ്രശ്നം ഉണ്ടായി. അവ ഉടൻ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു എന്നും അദ്ദേഹം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

08:29 AM (IST) Jun 19

ആര്‍എസ്എസ് കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് രാജിവച്ച സിപിഎം ജനറല്‍ സെക്രട്ടറി സുന്ദരയ്യയെ മറന്നോ?മുഖ്യമന്ത്രി ചരിത്രം മറക്കരുതെന്ന് കെസി വേണുഗോപാല്‍

ചോദ്യങ്ങൾ ഉയർന്നില്ലെന്നതിന്റെ പേരിൽ ചരിത്രം കണ്ണടച്ചാൽ ഇല്ലാതാകുന്നതല്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ഓർക്കണം

Read Full Story

08:27 AM (IST) Jun 19

പോളിങ് ബൂത്ത് രണ്ടിൽ വിവി പാറ്റിൽ തകരാർ ഉണ്ടെന്ന പരാതിയുമായി യുഡിഎഫ്; പോളിങ് നിർത്തിവെച്ചു

പ്രശ്ന പരിഹാരത്തിനായി പോളിങ് ബൂത്തിലെ ഉദ്യോ​ഗസ്ഥർ മുതിർ‌ന്ന ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചു വരികയാണ്.

Read Full Story

07:57 AM (IST) Jun 19

നിലമ്പൂരിൽ ശക്തമായ മഴ

ഉപതെരഞ്ഞെടുപ്പ് പോളിങ് ആരംഭിച്ച നിലമ്പൂരിൽ വോട്ടെടുപ്പിന് തിരിച്ചടിയായി ശക്തമായ മഴ പെയ്യുന്നു. ആദ്യ അര മണിക്കൂറിൽ 4 ശതമാനം പോളിങ് രേഖപ്പെടുത്തിയ ഘട്ടത്തിലാണ് മഴ പെയ്ത് തുടങ്ങിയത്. അതിനിടെ ബൂത്ത് രണ്ടിൽ വെളിച്ച കുറവെന്ന് യു.ഡി.എഫ് പരാതി ഉന്നയിച്ചു. ഉദ്യോഗസ്ഥർ ഇക്കാര്യം പരിശോധിക്കുന്നുണ്ട്.

07:45 AM (IST) Jun 19

എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം ഏറ്റവും കൂടുതൽ അർത്ഥവത്താകുന്നത്, നല്ല ആത്മവിശ്വാസമുണ്ട് - സ്വരാജ്

നല്ല ആത്മവിശ്വാസമുണ്ട്. അത് വ്യക്തിപരമായത് മാത്രമല്ല, ഈ നാട്ടിലെ ജനങ്ങൾ പകർന്നു നൽകിയ ആത്മവിശ്വാസമാണെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

Read Full Story

07:43 AM (IST) Jun 19

കാട്ടാന ആക്രമണം ചർച്ചയാക്കി അൻവർ

പാലക്കാട്ടെ കാട്ടാന ആക്രമണം ഉയർത്തി പിവി അൻവർ. നാട്ടുകാരുടെ പ്രയാസമല്ല മണ്ഡലത്തിൽ മുന്നണികൾ ചർച്ച ചെയ്തത്. അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ചയാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു. താനാണ് ജനങ്ങളുടെ പ്രശ്നം പറഞ്ഞത്. 75000 ത്തിൽ കൂടുതൽ വോട്ട് താൻ നേടും. തൻ്റെ ചിഹ്നം കത്രികയാണെന്ന് ജനത്തിനറിയാം. ഇന്ന് അഞ്ച് മണിക്ക് ശേഷം കാര്യം പറയാം. തന്നെ പിന്തുണക്കുന്ന മറ്റ് പാ‍ർട്ടികളിലെ പ്രവർത്തകർക്ക് തന്നെ ബന്ധപ്പെടാനുള്ള സൗകര്യത്തിന് മൂന്ന് വാട്സ്ആപ്പ് നമ്പറുകൾ ഉണ്ടാക്കി. അത് മൂന്നും തൻ്റെ മക്കളാണ് കൈകാര്യം ചെയ്യുന്നത്. താൻ ജയിക്കുമെന്നും അൻവർ വ്യക്തമാക്കി.

 

07:38 AM (IST) Jun 19

വോട്ട് ചെയ്യാനിറങ്ങി ആര്യാടൻ ഷൗക്കത്ത്; 'ചരിത്ര ഭൂരിപക്ഷം നേടും'

വലിയ ഭൂരിപക്ഷം മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. മണ്ഡലം തിരിച്ചുപിടിക്കും. ഈ തെരഞ്ഞെടുപ്പിൽ ശക്തമായ മഴയത്താണ് പ്രചാരണവും കലാശക്കൊട്ടുമെല്ലാം നടന്നത്. അതിനാൽ തന്നെ ആ ആവേശം വോട്ടെടുപ്പിലുണ്ടാകും. മികച്ച പോളിങ് നടക്കുമെന്ന് കരുതുന്നു. ചരിത്ര ഭൂരിപക്ഷത്തോടെ നിലമ്പൂർ തിരിച്ചുപിടിക്കും. യുഡിഎഫിന് തൊട്ടുപിന്നിൽ വരുന്ന സ്ഥാനാർത്ഥി എൽഡിഎഫായിരിക്കും. പിന്നെ സ്വതന്ത്രരായിരിക്കും. എൽഡിഎഫ് - യുഡിഎഫ് മത്സരമാണ് വർഷങ്ങളായി മണ്ഡലത്തിൽ നടക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

 

07:34 AM (IST) Jun 19

എം സ്വരാജ് വോട്ട് ചെയ്ത് മടങ്ങി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഇടത് സ്ഥാനാർത്ഥി എം സ്വരാജ്. ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക തോന്നിയിട്ടില്ല. നാട് പകർന്ന് നൽകിയ ആത്മവിശ്വാസം ശക്തമായുണ്ട്. ഓരോ ദിവസവും ആത്മവിശ്വാസം വർധിച്ചു. ആഹ്ലാദത്തോടെയാണ് തെരഞ്ഞെടുപ്പിനെ വരവേറ്റത്. പ്രതീക്ഷയിൽ കവിഞ്ഞ പിന്തുണ ലഭിച്ചു. എൽഡിഎഫ് പ്രവർത്തകർക്കെല്ലാം അതേ ആത്മവിശ്വാസമുണ്ടെന്നും എം സ്വരാജ് പറഞ്ഞു.

07:06 AM (IST) Jun 19

വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ

സ്വന്തം ബൂത്തിൽ ആദ്യത്തെ വോട്ട് രേഖപ്പെടുത്തി നിലമ്പൂർ ആയിഷ. ഇടതുപക്ഷം ജയിക്കുമെന്ന് അവർ പ്രതികരിച്ചു. വീണ്ടും ചിഹ്നത്തിൽ വോട്ട് ചെയ്യാനായതിൽ സന്തോഷം. തൻ്റെ വോട്ട് സ്വരാജിനെന്നും നിലമ്പൂ‍ർ ആയിഷ പറഞ്ഞു.

06:59 AM (IST) Jun 19

എം സ്വരാജ് വോട്ട് ചെയ്യാനെത്തി

മാങ്കൂത്ത് സ്കൂളിലെ ബൂത്തിൽ അതിരാവിലെ വോട്ട് ചെയ്യാനെത്തി നിലമ്പൂരിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജ്. ക്യൂവിൽ വോട്ടർമാർക്കിടയിൽ കാത്തുനിൽക്കുകയാണ് സ്വരാജ്. സ്വരാജിൻ്റെ പിതാവും വോട്ട് ചെയ്യാനായി ക്യൂവിൽ നിൽക്കുന്നുണ്ട്.

06:23 AM (IST) Jun 19

എലപ്പുള്ളിയിലെ നിർദിഷ്‌ട ബ്രൂവറി - പഞ്ചായത്ത് സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രസിഡൻ്റ്

മദ്യക്കമ്പനിക്ക് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയത് ഭരണസമിതി അറിയാതെയെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡൻ്റ്

Read Full Story

06:05 AM (IST) Jun 19

ഗോവിന്ദന്റ ആർഎസ്എസ് പരാമർശം വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്; സ്വരാജിൻ്റെ സ്ഥാനാർത്ഥിത്വം വോട്ടാകുമെന്ന കണക്കുകൂട്ടലിൽ എൽഡിഎഫ്

പിവി അൻവർ വോട്ട് ചോർത്തുമോ എന്ന ആശങ്കയിലാണ് മുന്നണികൾ. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്.

Read Full Story

06:01 AM (IST) Jun 19

പോളിങിനായി നിലമ്പൂർ സജ്ജം

ഇന്ന് വിധിയെഴുതുന്ന നിലമ്പൂർ മണ്ഡലത്തിൽ ആകെ 263 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകളുമുണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 7787 പുതിയ വോട്ടർമാർ അടക്കം 2.32 ലക്ഷം വോട്ടർമാരുണ്ട്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. രാവിലെ മുതൽ വോട്ടെടുപ്പിന്റെ സമഗ്ര കവറേജ് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.

05:58 AM (IST) Jun 19

നിലമ്പൂർ ഫലം നിർണായകം

സംസ്ഥാനത്ത് തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നിലമ്പൂരിലെ ഫലം ഇടത് - വലത് മുന്നണികൾക്ക് നിർണായകമാണ്. അതിനാൽ തന്നെ എല്ലാ അടവുകളും മുന്നണികൾ മണ്ഡലത്തിൽ പയറ്റുന്നുണ്ട്. പ്രാദേശിക നേതൃത്വത്തെ മുൻനിർത്തി അടിയൊഴുക്ക് തടയാനാണ് യുഡിഎഫിൻ്റെ ശ്രമം. വോട്ടർമാരെ ബൂത്തിൽ എത്തിക്കാൻ സ്ക്വാഡുകളുമായി എൽഡിഎഫ് മുന്നോട്ട് പോകുന്നു. മണ്ഡലത്തിൽ തൻ്റെ രാഷ്ട്രീയ ജീവിതം തന്നെ പണയപ്പെടുത്തി അഭിമാനപോരാട്ടം ലക്ഷ്യമിട്ടാണ് മുൻ എംഎൽഎ പി.വി.അൻവർ ഇറങ്ങുന്നത്. അതേസമയം മണ്ഡലത്തിലെ ക്രൈസ്തവ മേഖലകളടക്കം ലക്ഷ്യം വച്ചാണ് ബിജെപിയുടെ പോരാട്ടം.

 

05:54 AM (IST) Jun 19

നിലമ്പൂരിൽ മഴ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ഭീഷണിയായി മഴ. അതിരാവിലെ മണ്ഡലത്തിൽ പലയിടത്തും മഴ പെയ്യുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. അതിശക്തമായ മഴ പെയ്താൽ അത് പോളിങിനെ ബാധിക്കുമെന്ന ആശങ്ക മുന്നണികൾക്കുണ്ട്.

05:50 AM (IST) Jun 19

മോക് പോളിങ് എന്തിന്?

എല്ലാ ബൂത്തുകളിലും മോക് പോളിങ് തുടങ്ങി. വോട്ടിങ് മെഷീനിൽ എന്തെങ്കിലും തരത്തിൽ തകരാർ ഉണ്ടോയെന്നടക്കമാണ് പരിശോധിക്കുന്നത്. എല്ലാ സ്ഥാനാർത്ഥികളുടെയും പോളിങ് ഏജൻ്റുമാരെ കൂടി പങ്കെടുപ്പിച്ചാണ് പോളിങ് മെഷീന് തകരാറില്ലെന്ന് ഉറപ്പിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് തെരഞ്ഞെടുപ്പ് തുടങ്ങുക. വൈകിട്ട് ആറ് മണി വരെ പോളിങിന് സമയമുണ്ട്.


More Trending News