ചോദ്യങ്ങൾ ഉയർന്നില്ലെന്നതിന്റെ പേരിൽ ചരിത്രം കണ്ണടച്ചാൽ ഇല്ലാതാകുന്നതല്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ഓർക്കണം
തിരുവനന്തപുരം ആര്‍എസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്ന പിണറായിവിജയന്‍റെ പ്രസ്താവന തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്.സി പി എമ്മിന്‍റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജി ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിക്ക് കെ.സി വേണുഗോപാല്‍ സമൂഹമാധ്യമത്തിലൂടെ തുറന്ന കത്തയച്ചു.അടിയന്തരാവസ്ഥയിൽ ജനസംഘവും ആർ എസ് എസുമായുള്ള സഹകരണം പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന സുന്ദരയ്യയുടെ രാജിക്കത്തിലെ വരികൾ അദ്ദേഹം മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തി.കണ്ണടച്ചാൽ ചരിത്രം ഇല്ലാതാകുന്നില്ല.1977 ൽ പിണറായി നിയമസഭയിലെത്തിയതും ആർ എസ് എസ് പിന്തുണയോടെയാണ്.
ശിവദാസ മേനോന്‍റെ പ്രചാരണ പരിപാടിയിൽ അദ്വാനി പങ്കെടുത്തതും ചരിത്രമാണ്.1989 ൽ കോൺഗ്രസിനെ അട്ടിമറിക്കാൻ സി പി എം നേതാക്കൾ വി.പി സിംഗിനൊപ്പം പ്രവർത്തിച്ചതും ചരിത്രം.ഗവർണ്ണറെ വിമർശിച്ച സി പി ഐ യെ ഒറ്റപ്പെടുത്തി.ഗവർണ്ണറെയോ, രാജ്ഭവനെയോ വേദനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.പാർട്ടി സെക്രട്ടറിക്ക് നാക്ക് പിഴ സംഭവിച്ചതല്ല.വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ പ്രീണന ശ്രമമാണ് പുറത്ത് വന്നത്.ഗതികേടിന്‍റെ മുഖമാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കണ്ടതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു


