
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി. യുഡിഎഫ് എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എംഎ വാഹിദ്, എടി ജോർജ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻ നാട്ടിക എംഎൽഎ ഗീതാഗോപിയാണ് പരാതിക്കാരി. ഇതോടെ നിയമസഭ കയ്യാങ്കളി കേസിൽ ഇനി ഒരു കേസ് മാത്രമാണ് നിലനിൽക്കുക. ഇതോടെ ഇടത് എംഎൽഎമാർ വിചാരണ നേരിടേണ്ടി വരും. സ്ത്രീത്വത്തെ അപമാനിച്ച കേസ് റദ്ദാക്കിയതോടെ ഒറ്റ കേസ് ആയി വിചാരണ നടക്കും. ഈ കേസ് അടുത്ത മാസം 16ന് തിരു സിജെഎം കോടതി കേസ് പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam