വയനാട് പോക്സോ കേസ്: എഎസ്ഐയുടെ അറസ്റ്റ് വൈകുന്നു, നടപടിക്ക് ഡിജിപിക്ക് കുട്ടിയുടെ അച്ഛന്റെ കത്ത്

By Web TeamFirst Published Nov 15, 2022, 6:59 AM IST
Highlights

എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ ഡിജിപിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. 

കൽപ്പറ്റ : വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്നു. ഒളിവിൽ കഴിയുന്ന അമ്പലവയൽ എഎസ്ഐ ടി.ജി ബാബുവിനെ മൂന്ന് ദിവസമായിട്ടും പൊലീസിന് കണ്ടെത്താനായില്ല. പ്രതിക്ക്  പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്ന് പരാതികൾ ഉയരുന്നുണ്ട്. എസ്എംഎസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനിടെ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ ഡിജിപിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. 

ചിലരുടെ തെറ്റിന് ചീത്ത കേൾക്കുന്നത് മുഴുവൻ സേന, തിരുത്തണം, പൊലീസ് ജനങ്ങളുടെ സേവകരാകണമെന്നും സ്പീക്കർ

അതേ സമയം, തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ സി ഐ സുനു അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകും. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചിരുന്നു. കേസില്‍ ആര്‍ക്കെതിരെയും തെളിവില്ലെന്നും തെളിവ് കിട്ടിയ ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്തുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പരാതിക്കാരിയുടെ വീട്ടിൽ ജോലിക്ക് നിന്ന വിജയലക്ഷ്മിയാണ് കേസിൽ ഒന്നാം പ്രതി, വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവൻ,എസ്എച്ച്ഒ സുനു, ക്ഷേത്ര ജീവനക്കാരനായ അഭിലാഷ്, പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്ത് ശശി എന്നിവരാണ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികൾ. കണ്ടാൽ അറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനായിട്ടില്ല. 

 

click me!