സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ചികിത്സയിലായിരുന്ന ആലുവ സ്വദേശി മരിച്ചു

Published : Jul 31, 2020, 09:20 AM ISTUpdated : Jul 31, 2020, 01:43 PM IST
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ചികിത്സയിലായിരുന്ന ആലുവ സ്വദേശി മരിച്ചു

Synopsis

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും 29 തിയതിയാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു.

കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം പി അഷ്‌റഫ്‌ ആണ് മരിച്ചത്. 53 വയസായിരുന്നു. അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. 

ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29-ാം തിയതിയാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് ന്യൂമോണിയ ബാധിച്ചതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. കേരളത്തിൽ കൊവിഡ് മരണസംഖ്യ ഉയരുകയാണ്. 

Also Read: പതിനാറ് ലക്ഷവും കടന്ന് കൊവിഡ് കണക്ക്; 24 മണിക്കൂറിനിടെ 779 മരണങ്ങൾ കൂടി

Also Read: തലസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി, കേരളത്തിൽ മരണസംഖ്യ ഉയരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കൻ കേരളത്തിൽ വോട്ടെടുപ്പ് സമാധാനപരം; പോളിങ്ങില്‍ നേരിയ ഇടിവ്, ഉയർന്ന പോളിംഗ് വയനാട്
'മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി'; വികസിത കേരളത്തിനായി എൻഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ബിജെപി