അയൽവാസികളായ കൂളിയേടത്ത് വീട്ടിൽ സനിൽകുമാർ (36), സഹോദരൻ സനീഷ് കുമാർ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

തൃശൂർ : കയ്പമംഗലം ചളിങ്ങാട് പള്ളിനടയിൽ യുവാവിന് വെട്ടേറ്റു. കരുവാൻ കോളനിയിൽ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടിൽ അരുൺ കുമാർ (26) നാണ് വെട്ടേറ്റത്. ചളിങ്ങാട് കരവാൻ കോളനിക്കടുത്ത് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഇയാൾ ആശുപത്രിയി സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസികളായ കൂളിയേടത്ത് വീട്ടിൽ സനിൽകുമാർ (36), സഹോദരൻ സനീഷ് കുമാർ (34) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രതികളുടെ പിതാവിനെ അരുൺകുമാർ അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അരിവാൾ കൊണ്ടുള്ള വെട്ടേറ്റ് കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് പ്രതികളെ സംഭവസ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നതെന്ന് കയ്പമംഗലം പൊലീസ് അറിയിച്ചു. 

കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം,ആയുധ വിദഗ്ധരുടെ സഹായം തേടി പൊലീസ്,വെടിയുണ്ട ശാസ്ത്രീയ പരിശോധനക്ക്

നീറ്റ് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ജീവനൊടുക്കി, സംഭവം തമിഴ്നാട്ടിൽ

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. പരീക്ഷയില്‍ പരാജയപ്പെട്ട ചെന്നൈ തിരുമുല്ലൈവയല്‍ സ്വദേശിനി ലക്ഷണന ശ്വേതയാണ് ജീവനൊടുക്കിയത്. പത്തൊൻപത് വയസായിരുന്നു. ഫിലിപ്പീന്‍സിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ ശ്വേത ഇത്തവണ നീറ്റ് പരീക്ഷയെഴുതിരുന്നു. രാത്രി ഫലം പുറത്തുവന്നതിന് പിറകെയാണ് ശ്വേത ജീവനൊടുക്കിയത്.