
കോഴിക്കോട്: പയ്യോളിക്കും വടകരക്കുമിടയിൽ തീവണ്ടി യാത്രക്കാരന് കുത്തേറ്റു. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത്
ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam