
പത്തനംതിട്ട: യുവതിയെ ഗർഭിണിയാക്കി പിന്നീട് ബന്ധത്തിൽനിന്ന് പിന്മാറിയെന്ന പരാതിയിൽ സിഐയ്ക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിആർബി(ഡിസ്ട്രിക്ട് ക്രൈം റെക്കോഡ്സ് ബ്യൂറോ) സിഐയായ ടി കെ വിനോദ് കൃഷ്ണയെയാണ് ഐജി സസ്പെൻഡ് ചെയ്തത്.
പത്തനംതിട്ടയിൽ വിനോദ് കൃഷ്ണ നേരത്തേ ജോലിചെയ്തിരുന്ന സ്റ്റേഷൻ പരിധിയിലുള്ള 28-കാരിയാണ് പരാതിക്കാരി. യുവതിയുമായി ബന്ധം സ്ഥാപിച്ച വിനോദ് കൃഷ്ണ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ യുവതിയെയും ഒപ്പംകൊണ്ടുപോയി. തിരുവനന്തപുരത്തെ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയെന്ന വ്യാജേന ഒപ്പംതാമസിപ്പിച്ചു. ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹൈദരാബാദിൽ പോയപ്പോൾ ഇയാൾ യുവതിയെയും ഒപ്പം കൊണ്ടുപോയി. ഇതോടെയാണ് സഹപ്രവർത്തകർക്ക് സംശയം തോന്നിയത്. തുടർന്ന് ഭാര്യയും വീട്ടുകാരും അറിഞ്ഞു. ഇതിനിടെ യുവതി ഗർഭിണിയായി. ഗർഭിണിയായപ്പോൾ ഭാര്യയെ ഒഴിവാക്കി വിവാഹം കഴിക്കാമെന്ന് ഉറപ്പുകൊടുത്തു. എന്നാൽ, ഉറപ്പിൽനിന്ന് പിന്മാറിയതോടെയാണ് യുവതി എസ്പിയെ നേരിട്ട് കണ്ട് പരാതി നൽകിയത്. എസ്പി അന്വേഷണം നടത്തി ഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇതിനുപിന്നാലെ വിനോദ് കൃഷ്ണനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അതേസമയം, വിനോദ് കൃഷ്ണനെതിരേ ക്രിമിനൽ കേസെടുക്കേണ്ടെന്നാണ് യുവതിയുടെ നിലപാട്. ഈ സാഹചര്യത്തിൽ കേസെടുക്കുന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്. സിഐയായ വിനോദ് കൃഷ്ണന് സർവീസിൽനിന്ന് വിരമിക്കാൻ ഇനി രണ്ടുവർഷം കൂടിയാണ് ബാക്കിയുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam