സിപിഎമ്മും കോൺ​ഗ്രസും വിട്ടുനിന്നു; നാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു

Published : Aug 20, 2026, 03:16 PM IST
naranganam panchayat

Synopsis

നാരങ്ങാനം പഞ്ചായത്തിൽ കോൺ​ഗ്രസിനും ബിജെപിക്കും ആറ് അം​ഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അം​ഗങ്ങളും. നറുക്കെടുപ്പിലൂടെയാണ് നേരത്തേ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺ​ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.

പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിൽ കോൺ​ഗ്രസ് വൈസ് പ്രസിഡന്റിനെതിരേ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ട് സിപിഎം അം​ഗങ്ങളുടെ നിലപാടാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ നിർണായകമായത്. സിപിഎം, കോൺ​ഗ്രസ് അം​ഗങ്ങൾ വിട്ടുനിന്നതോടെ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാനുള്ള ക്വാറം തികഞ്ഞില്ല.

നാരങ്ങാനം പഞ്ചായത്തിൽ കോൺ​ഗ്രസിനും ബിജെപിക്കും ആറ് അം​ഗങ്ങൾ വീതമാണുള്ളത്. സിപിഎമ്മിന് രണ്ട് അം​ഗങ്ങളും. നറുക്കെടുപ്പിലൂടെയാണ് നേരത്തേ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും കോൺ​ഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്. ബിജെപിക്കെതിരേ നേരത്തേ കോൺ​ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ സിപിഎം പിന്തുണച്ചിരുന്നു. ഇതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. തുടർന്നാണ് കോൺ​ഗ്രസ് വൈസ് പ്രസിഡന്റിനെതിരേ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ, സിപിഎം ബിജെപിയെ പിന്തുണയ്ക്കാതെ അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കണം; ഹൈക്കമാൻഡിനെ കണ്ട് രമേശ് ചെന്നിത്തല
മുല്ലപ്പെരിയാറിൽ നിലപാട് ആവർത്തിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി ഡി സതീശൻ, നിലപാട് മയപ്പെടുത്താതെ തമിഴ്നാട്