പ്ലസ് വണ്‍ വിദ്യാർത്ഥിയെ സഹപാഠികൾ തല്ലിചതച്ചു, ദൃശ്യങ്ങൾ പകര്‍ത്തി; ക്രൂരമർദനം അസഭ്യം പറഞ്ഞുവെന്നാരോപിച്ച്

Published : Jul 09, 2024, 11:54 AM IST
പ്ലസ് വണ്‍ വിദ്യാർത്ഥിയെ സഹപാഠികൾ തല്ലിചതച്ചു, ദൃശ്യങ്ങൾ പകര്‍ത്തി; ക്രൂരമർദനം അസഭ്യം പറഞ്ഞുവെന്നാരോപിച്ച്

Synopsis

മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയും മറ്റൊരാൾ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

കൊല്ല: കൊല്ലം അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചൽ വെസ്റ്റ് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്
സഹപാഠിയെ തല്ലിചതച്ചത്. ഇന്നലെ വൈകിട്ട് സ്കൂളിന് സമീപത്തുവച്ചായിരുന്നു ആക്രമണം.

അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദ്ദനമുണ്ടായത്. മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുകയും മറ്റൊരാൾ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പ്രചരിച്ചതോടെയാണ് മർദ്ദന വിവരം പുറത്തറിഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥി അഞ്ചലിലെ ആശുപത്രിയിൽ ചികിത്സതേടി. കുട്ടിയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു

'വീട്ടുകാരുടെ മുന്നിലിട്ട് അടിക്കും,ചോദിക്കാൻ വരുന്നവരുടെ മൂക്കാമണ്ട പൊട്ടിക്കും'; എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി

 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും