പ്ലസ് വൺ വിദ്യാര്‍ത്ഥിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Published : Sep 13, 2026, 06:34 PM IST
plus one student found dead in ernakulam police register case

Synopsis

എറണാകുളം കോലഞ്ചേരി ഐക്കരനാടിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

എറണാകുളം: എറണാകുളം കോലഞ്ചേരി ഐക്കരനാടിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. ചിറമ്പാട്ടുവീട്ടിൽ ഏബൽ സിജുവാണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയിൽ വെള്ളിയാഴ്ച വൈകീട്ടാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സെന്‍റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാര്‍ത്ഥിയാണ് ഏബൽ സിജു. സ്കൂളിൽ നിന്ന് മൊബൈൽ ഫോൺ അധ്യാപകര്‍ വാങ്ങിവച്ച അതേ ദിവസാണ് മരണം. അസ്വാഭാവിക മരണത്തിന് പുത്തൻകുരിശ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീട്ടിൽ നിർത്തിയിട്ട ജീപ്പ് മുൻവൈരാഗ്യത്തിന്‍റെ പേരിൽ കത്തിച്ചു, പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു