ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി പോകുന്നതിനിടെ ചെന്നുപെട്ടത് പൊലീസിൻ്റെ മുന്നിൽ; ഓടിരക്ഷപെടാൻ ശ്രമിച്ച കള്ളനെ പിടികൂടി പൊലീസ്

Published : Mar 13, 2026, 07:02 PM IST
KKD temple theft

Synopsis

തോടന്നൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി പോകുന്നതിനിടെ കള്ളനെ പിടികൂടി പൊലീസ്. താഴെയങ്ങാടി സ്വദേശി ലത്തീഫിനെയാണ് വടകര പൊലീസ് പിടികൂടിയത്.

കോഴിക്കോട്: കോഴിക്കോട് തോടന്നൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണവുമായി പോകുന്നതിനിടെ കള്ളനെ പിടികൂടി പൊലീസ്. താഴെയങ്ങാടി സ്വദേശി ലത്തീഫിനെയാണ് വടകര പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും കവര്‍ച്ചക്കായി ഉപയോഗിക്കുന്ന ആയുധങ്ങളും കണ്ടെടുത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.

തോടന്നൂര്‍ ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന വടകര പൊലീസിന്റെ മുന്നിലേക്കാണ് ലത്തീഫ് എത്തിപ്പെട്ടത്. റോഡരികില്‍ പുലര്‍ച്ചെയൊരാളെ കണ്ടതോടെ ജീപ്പ് നിര്‍ത്തി പൊലീസ് ഉദ്യോ​ഗസ്ഥർ പുറത്തിറങ്ങി. ഓടിപ്പോകാന്‍ ശ്രമിച്ചയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാവായ ലത്തീഫാണ് പിടിയിലായിരിക്കുന്നതെന്ന് പൊലീസിന് മനസ്സിലായത്. തോടന്നൂര്‍ ശിവക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ലത്തീഫ്. ഇയാളില്‍ നിന്നും പണവും കവര്‍ച്ചക്കായി ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. കൂടുതല്‍ മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. വടകര മേഖലയില്‍ മോഷണം പതിവായതിന് പിന്നാലെ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊടുംവരൾച്ച തിരുവനന്തപുരം നഗരത്തിന്‍റെ കുടിവെളളം മുട്ടിക്കുമോ? നഗരത്തിലേക്ക് വെള്ളമെത്തുന്ന പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു
കേരളത്തിന്‍റെ ജനമനസറിയാൻ ഇനി നാല് നാള്‍ മാത്രം; ആകാംക്ഷയിൽ മുന്നണികള്‍, തിങ്കളാഴ്ച വോട്ടെണ്ണാനിരിക്കെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും