
ആലപ്പുഴ: തോട്ടപ്പള്ളിയിലെ പ്രാദേശിക സിപിഎം നേതാവ് (Cpm leader) സജീവന്റെ (SAJEEVAN) തിരോധാനവുമായി ബന്ധപ്പെട്ട് നാല് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ആറു സിപിഎം (CPM) പ്രവർത്തകരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഏഴ് മണിക്കൂർ നേരത്തെ ചോദ്യം ചെയ്യൽ കഴിഞ്ഞ് രാത്രി എട്ടരയോടെയാണ് ഇവരെ വിട്ടയച്ചത്.
തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവനെ കാണാതായിട്ട് അമ്പതിലേറെ ദിവസങ്ങളായി. ബ്രാഞ്ച് സമ്മേളനത്തിന് തൊട്ടുമുമ്പാണ് സജീവനെ കാണാതായത്. പിന്നിൽ സിപിഎമ്മിലെ വിഭാഗീയതയാണെന്നുള്ള ആക്ഷേപം ഉയർന്നിട്ടുണ്ട്.]
സിപിഎം പ്രവർത്തകന്റെ തിരോധാനം: ഭാര്യയുടെ ഹർജിയിൽ സർക്കാരിന് കോടതി നോട്ടീസയച്ചു
സജീവന്റെ തിരോധാനത്തിൽ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകിയിട്ടുണ്ട്. സിപിഎം ബ്രാഞ്ച് സമ്മേളനത്തിന് തൊട്ടു മുൻപാണ് സജീവനെ കാണാതാവുന്നത്. ഒരു വിഭാഗം പാർട്ടി നേതാക്കൾ ഇടപെട്ട് സജീവനെ മാറ്റിയതാണ് എന്ന ആക്ഷേപമാണ് കുടുംബത്തിനുള്ളത്. ആക്ഷേപം നേരിടുന്ന രാഷ്ട്രീയ പാർട്ടിയെ കക്ഷി ചേർക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. അതേസമയം സിപിഎം തോട്ടപ്പള്ളി ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഇരുപത്തി അഞ്ചിൽ അധികം പേരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്‌തെങ്കിലും സൂചനകളൊന്നും കിട്ടിയിട്ടില്ലെന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam