പെരുമ്പാവൂർ നഗരസഭയിലെ ജീവനക്കാരനായിരുന്ന വീരനാണ് പോക്കറ്റടിച്ചത്. വീഡിയോ പുറത്തുവന്നതോടെ നഗരസഭ വീരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു

എറണാകുളം: മദ്യപിച്ച് ബോധരഹിതനായി കിടന്ന ഇതര സംസ്ഥാനക്കാരന്‍റെ പോക്കറ്റടിച്ച് നഗരസഭയില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളി. സംഭവത്തിന്‍റെ സിസിടിവി വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

പെരുമ്പാവൂർ നഗരസഭയിലെ ജീവനക്കാരനായിരുന്ന വീരനാണ് പോക്കറ്റടിച്ചത്. വീഡിയോ പുറത്തുവന്നതോടെ നഗരസഭ വീരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാലിതിന് മറുപടി നല്‍കാതിരുന്നതോടെ വീരനെ നഗരസഭ പിരിച്ചുവിട്ടു. 

കഴിഞ്ഞ നാലാം തീയ്യതി വൈകീട്ടാണ് സംഭവം. പെരുമ്പാവൂര്‍ ബസ് സ്റ്റാൻഡില്‍ മദ്യപിച്ച് ബോധംകെട്ട് കിടക്കുകയായിരുന്നു ഇതര സംസ്ഥാനക്കാരൻ. ഇതുവഴി നടന്നുവരുന്ന വീരൻ പതിയെ ഇദ്ദേഹത്തിന്‍റെ പോക്കറ്റില്‍ നിന്ന് പഴ്സ് കൈക്കലാക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നുപോകുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

സംഭവത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. മുമ്പും വീരനെതിരെ നഗരസഭയ്ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അറിയുന്നുണ്ട്.

വാര്‍ത്തയുടെ വീഡിയോ...

മദ്യപിച്ച് ബോധം പോയ ആളിന്‍റെ പോക്കറ്റടിച്ച് നഗരസഭ തൊഴിലാളി

Also Read:- രാത്രി വീട്ടില്‍ പോകാൻ പറഞ്ഞ് പൊലീസ് മര്‍ദ്ദനമെന്ന് പരാതി, സിസിടിവി വീഡിയോ പുറത്ത്; റൗഡിയെന്ന് പൊലീസ്