വേദനയായി ഷൈന്‍ ടോമിന്‍റെ അച്ഛൻ ചാക്കോയുടെ വിയോ​ഗം, പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; ഷൈനിനെയും കുടുംബത്തെയും തൃശ്ശൂരിലേക്ക് എത്തിക്കും

Published : Jun 06, 2025, 04:05 PM IST
shine tom chacko

Synopsis

നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.

ചെന്നൈ: നടൻ ഷൈൻ ടോം ചാക്കോയുടെ അച്ഛൻ ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് സേലത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഷൈനിന്റെ പിതാവ് മരിച്ചത്. കുടുംബത്തോടൊപ്പം ബാം​ഗ്ലൂരിലേക്ക് പോകവേ ആയിരുന്നു അപകടം. ഷൈനിനും അമ്മയ്ക്കും അനിയനും അപകടത്തിൽ പരിക്കേറ്റു. ഇവരെ തൃശ്ശൂരിലേക്ക് കൊണ്ടുപോകും. പരിക്ക് പറ്റിയതിനാൽ പ്രത്യേക ആംബുലൻസിൽ ആണ് കൊണ്ടു പോവുക. ഷൈൻ ടോമിന് തോളെല്ലിനാണ് പരിക്കേറ്റത്. തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് ദിശ മാറിയെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ധർമപുരി ആശുപത്രിയിലാണ് ചാക്കോയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്.

ഇവർ സഞ്ചരിച്ച കാർ ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടം നടന്നയുടനെ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ അച്ഛൻ മരിച്ചുവെന്നാണ് വിവരം. ഷൈനിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഷൈനും കുടുംബവും ബെം​ഗളൂരുവിലേക്ക് തിരിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും