പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുത്; ഹൈക്കോടതി

Published : Nov 15, 2023, 10:23 PM IST
പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുത്; ഹൈക്കോടതി

Synopsis

പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് സിബിൽ സ്‌കോർ കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതിയിൽ സമർപ്പിച്ച ഒരുകൂട്ടം ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 

കൊച്ചി: പിആർഎസ് വായ്പ കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കരുതെന്നു ഹൈക്കോടതി. സപ്ലൈകോയും ബാങ്കും തമ്മിലാണ് വായ്പ കരാർ ഉണ്ടാക്കിയിരിക്കുന്നത്. സപ്ലൈകോയാണ് ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത്. പിന്നെ എങ്ങനെയാണ് കർഷകർ ലോൺ എടുക്കുന്നവർ ആകുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പിആർഎസ് വായ്പയുമായി ബന്ധപ്പെട്ട് സിബിൽ സ്‌കോർ കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതിയിൽ സമർപ്പിച്ച ഒരുകൂട്ടം ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 

നെല്ല് സംഭരണ പദ്ധതി പ്രകാരം സർക്കാരിനു നെല്ല് വിൽക്കുന്ന കർഷകരെ ഒരു തരത്തിലും വായ്പക്കാരായി ബാങ്കുകൾ കരുതരുതെന്നും ആരാണ് വായ്പക്കാരൻ എന്നത് സപ്ലൈക്കോ വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുതി റിപ്പോർട്ട്‌ നൽകാൻ സപ്ലൈകോയ്ക്ക് കോടതി നിർദേശം നൽകി. 

പിരിച്ചുവിട്ടു, പിന്നാലെ ഫ്ലിപ്‍കാർട്ട് ഓഫീസിലെത്തി കളിത്തോക്ക് കാണിച്ച് കവർന്നത് 21 ലക്ഷം..!

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'വെൽക്കം 2026' നവോന്മേഷം വിത‌റി പുതുവര്‍ഷം പിറന്നു, ഏവര്‍ക്കും ഏഷ്യാനെറ്റ് ന്യൂസിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!
അച്ചടക്കത്തിന്‍റെ ഒരു ദശകം, ഫലപ്രാപ്തിയുടെ ഒരു വർഷം; 2025ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഭരണത്തിന്‍റെ ശക്തിയെ എങ്ങനെ പ്രതിഫലിപ്പിച്ചു?