സംസ്ഥാനത്തെ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ റെയിൽവെ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

Published : May 23, 2025, 06:36 PM ISTUpdated : May 23, 2025, 06:53 PM IST
സംസ്ഥാനത്തെ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ റെയിൽവെ തീരുമാനം; തിങ്കളാഴ്ച മുതൽ ട്രെയിൻ നിർത്തില്ല

Synopsis

കണ്ണൂർ ജില്ലയിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനം

കണ്ണൂർ: കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നും റെയിൽവെ വിശദീകരിക്കുന്നു.

നിലവിൽ ഈ സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് നിർത്തിയിരുന്നത്. തിങ്കളാഴ്ച മുതൽ ട്രെയിനുകൾ നിർത്താതെ വരുന്നതോടെ ഈ റെയിൽവെ സ്റ്റേഷനുകളിലെ ജീവനക്കാരെ റെയിൽവെ മാറ്റി നിയമിക്കും. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വളരെ അടുത്ത് കിടക്കുന്നതാണ് ചിറക്കൽ റെയിൽവെ സ്റ്റേഷൻ. കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് വെള്ളറക്കാട് റെയിൽവെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർ ഇനി മുതൽ മറ്റ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നേമത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പിന്തുണ ആവശ്യപ്പെട്ടു, എസ്‍ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞ ഏക രാഷ്ട്രീയ നേതാവാണ് സതീശൻ'; സിപിഎ ലത്തീഫ്
ഉള്ളതെല്ലാം ശമ്പളത്തിനും പെന്‍ഷനും പോവുന്നു; തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് യുഡിഎഫ്