വേദിയിൽ രമേശ് ചെന്നിത്തല, കോൺഗ്രസിനെതിരെ തുറന്നടിച്ച് ജി സുധാകരൻ; സിപിഎം കൂട്ടുക്കെട്ട് എന്ന് ആരോപണം, മറുപടിയുമായി ആഭ്യന്തര മന്ത്രി

Published : Jul 26, 2026, 01:59 PM IST
ramesh chennithala g sudhakaran

Synopsis

ആലപ്പുഴയിൽ പൊതുവേദിയിൽ വെച്ച് ജി സുധാകരൻ സിപിഎമ്മിനും എൽഡിഎഫ് കൗൺസിലർമാർക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. വേദിയിലുണ്ടായിരുന്ന രമേശ് ചെന്നിത്തല, സുധാകരന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും സിപിഎമ്മിന്റെ നടപടികളെ വിമർശിക്കുകയും ചെയ്തു.

ആലപ്പുഴ: പൊതുവേദിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സാക്ഷിയാക്കി അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്‍റെ കടുത്ത വിമർശനം. സിപിഎം നേതൃത്വത്തിനും എൽഡിഎഫ് കൗൺസിലർമാർക്കുമെതിരെയാണ് സുധാകരൻ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്. ആലപ്പുഴ നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. നഗരസഭയിൽ തനിക്കെതിരെ പ്രതിഷേധം നടക്കാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും ആ വിവരം തന്നെ അറിയിക്കുന്നതിൽ ആഭ്യന്തര വകുപ്പിന്‍റെ കീഴിലുള്ള പോലീസ് വീഴ്ച വരുത്തിയെന്നും സുധാകരൻ രമേശ് ചെന്നിത്തല വേദിയിലിരിക്കെ പറഞ്ഞു.

കൂടാതെ, സിപിഎമ്മുമായി രമേശ് ചെന്നിത്തലയുടെ പാർട്ടി നടത്തുന്ന കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും, ഇത്തരം 'കൂട്ടുകച്ചവടങ്ങൾ' വലിയ അഴിമതികൾക്കാണ് വഴിതെളിക്കുന്നതെന്നും വേദിയിൽ വെച്ച് അദ്ദേഹം വിമർശിച്ചു. അതേസമയം, ജി സുധാകരന് രമേശ് ചെന്നിത്തല പൂർണ പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങൾ തിരഞ്ഞെടുത്ത് ഉയർത്തിക്കൊണ്ടുവന്ന ഒരു മുതിർന്ന നേതാവിനെ എവിടെച്ചെന്നാലും കരിങ്കൊടി കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ജനാധിപത്യപരമായ നടപടിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.

ജി സുധാകരനെ അപമാനിക്കാനും ആക്ഷേപിക്കാനുമുള്ള നീക്കങ്ങളിൽ നിന്ന് സിപിഎം പിന്തിരിയണം. കോൺഗ്രസിന്‍റെ പൂർണ പിന്തുണ അദ്ദേഹത്തിനുണ്ട്. സുധാകരൻ ഉന്നയിച്ച കൂട്ടുകച്ചവട ആരോപണത്തെക്കുറിച്ച് തനിക്ക് അറിവില്ല. എക്സാലോജിക് കേസിൽ നിയമം നിയമത്തിന്‍റെ വഴിക്ക് തന്നെ പോകും. ഓരോ ദിവസം കഴിയുന്തോറും ഇതിലെ സത്യങ്ങൾ പുറത്തുവരികയും ജനങ്ങൾക്ക് കാര്യം ബോധ്യപ്പെടുകയും ചെയ്യുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം; ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, രണ്ട് ദിവസം വ്യാപക മഴ
"ഒരിക്കലും ഉണരാതിരിക്കുന്നതിനേക്കാൾ ഒടുവിൽ ഉണരുന്നത് നല്ലത് " കോൺഗ്രസിനെ പരിഹസിച്ച് എം. സ്വരാജ് , പ്രാധാൻ്റെ രാജി സമരവിജയത്തിന്റെ തെളിവ്