Published : May 24, 2026, 06:24 AM ISTUpdated : May 24, 2026, 08:03 PM IST

മോഹൻലാലിനെ സാക്ഷിയാക്കി, പറവൂർ ജനതക്ക് മുഖ്യമന്ത്രി സതീശന്‍റെ വാക്ക്, 'ഞാൻ കാരണം തലകുനിക്കേണ്ടി വരില്ല'; കേരളത്തെ തുറമുഖ നഗരമാക്കുമെന്നും പ്രഖ്യാപനം

Summary

പ്രതിപക്ഷ വിമർശനങ്ങൾക്കിടെ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ.രത്തൻ കേൽക്കര്‍ ഇന്ന് ചുമതലയേൽക്കും. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് അവധി ദിനത്തിൽ തന്നെ ചുമതലയേറ്റെടുക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഒീഫീസറായിരുന്ന ഡോ. രത്തൻ യു. കേൽക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയാക്കിയതിൽ സാമൂഹിക മാധ്യമങ്ങളിൽ അ‌ടക്കം വിമർശനമുയർന്നിരുന്നു. സിപിഎം നേതാവ് പി. രാജീവ് അടക്കമുള്ളവർ നിയമനത്തിനെതിരെ രം​ഗത്തെത്തി.

vds lal

08:03 PM (IST) May 24

മോഹൻലാലിനെ സാക്ഷിയാക്കി, പറവൂർ ജനതക്ക് മുഖ്യമന്ത്രി സതീശന്‍റെ വാക്ക്, 'ഞാൻ കാരണം തലകുനിക്കേണ്ടി വരില്ല'; കേരളത്തെ തുറമുഖ നഗരമാക്കുമെന്നും പ്രഖ്യാപനം

മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി ഡി സതീശൻ, സ്വന്തം നാടായ പറവൂരിൽ നടന്ന സ്വീകരണച്ചടങ്ങിൽ ജനങ്ങൾക്ക് ഉറപ്പ് നൽകി. മോഹൻലാൽ അടക്കമുള്ളവരെ സാക്ഷിയാക്കി, താൻ കാരണം ആർക്കും തലകുനിക്കേണ്ടി വരില്ലെന്നും കേരളത്തെ തുറമുഖ നഗരമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു

Read Full Story

07:24 PM (IST) May 24

'വിജയരാഘവനോടല്ലേ കടക്കു പുറത്തെന്ന് പറയേണ്ടത്'; രൂക്ഷ വിമർശനവുമായി തിരൂരിൽ ഫ്ലെക്സ് ബോർഡ്‌

വർഗീയ വാദികളെ കൂട്ടു പിടിച്ചു പാർട്ടിയെ വിറ്റു കാശാക്കിയ വിജയരാഘവനല്ലേ ശരിക്കും പരനാറിയെന്നാണ് ഫ്ലെക്സ് ബോർഡിലുള്ളത്. വിജയരാഘവനോടല്ലേ കടക്കു പുറത്ത് എന്ന് പറയേണ്ടതെന്നും ബോർഡിൽ പരാമർശമുണ്ട്

Read Full Story

06:58 PM (IST) May 24

കനത്ത മഴയും കാറ്റും; കൊല്ലം മൺറോതുരുത്തിൽ ഹൗസ് ബോട്ട് മുങ്ങി അപകടം, യാത്രക്കാർ സുരക്ഷിതർ

ഹൗസ് ബോട്ട് ഭാഗികമായാണ് മുങ്ങിയത്. പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. തുടർന്ന് ബോട്ട് മുങ്ങുകയായിരുന്നു. ബോട്ട് മുങ്ങുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന വള്ളക്കാരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Read Full Story

06:30 PM (IST) May 24

ബംഗാളിലെ ഫാൽത്ത മണ്ഡലത്തിൽ ബിജെപിക്ക് ജയം; ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം, രണ്ടാം സ്ഥാനത്ത് സിപിഎം സ്ഥാനാർത്ഥി

100921 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ വിജയിച്ചത്. ആകെ 1,49,666 വോട്ടാണ് ബിജെപി സ്ഥാനാർത്ഥി പിടിച്ചത്. 40,645 വോട്ടു നേടി സിപിഎമ്മിൻ്റെ ശംഭുനാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത്

Read Full Story

05:54 PM (IST) May 24

കെസിയുടെ ഒഴിഞ്ഞുമാറൽ നേതൃത്വത്തിന്‍റെ നീരസത്തിന്‍റെ സൂചനയോ? ഖേൽക്കർ നിയമനം ദേശീയ തലത്തിലും ചർച്ച; രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയും സിപിഎമ്മും

മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ദേശീയതലത്തിൽ വിവാദമായി. ബംഗാൾ വിഷയത്തിലെ മുൻനിലപാട് ചൂണ്ടിക്കാട്ടി ബിജെപിയും സിപിഎമ്മും രാഹുൽ ഗാന്ധിക്കെതിരെ തിരിഞ്ഞപ്പോൾ, കെ.സി വേണുഗോപാലിന്റെ ഒഴിഞ്ഞുമാറൽ കോൺഗ്രസ് നേതൃത്വത്തിന്റെ അതൃപ്തിയായുടെ സൂചനയെന്നാണ് വിലയിരുത്തലുകൾ

Read Full Story

05:29 PM (IST) May 24

ഇസ്രയേലിനെ ഒഴിവാക്കാനാകില്ല, നിലപാട് കടുപ്പിച്ച് ഇറാൻ; അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണകൾ ഇസ്രയേലിനും ബാധകമായിരിക്കുമെന്ന് ഇറാൻ മാധ്യമങ്ങൾ

പശ്ചിമേഷ്യൻ സമാധാന ചർച്ചകളിൽ അമേരിക്കയുമായുള്ള ഏത് ധാരണയും ഇസ്രയേലിനും ബാധകമായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രയേലിനെ കരാറിൽ നിന്ന് മാറ്റി നിർത്തിയെന്ന വാർത്തകൾ തള്ളിയ ഇറാൻ മാധ്യമങ്ങൾ, ലബനൻ ഉൾപ്പടെയുള്ള മേഖലകളിൽ യുദ്ധം നിർത്തുന്ന ധാരണയാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി

Read Full Story

05:04 PM (IST) May 24

മോഷ്ടിച്ച വാഹനവുമായി ബാറുകളിൽ 'ചിൽ മൂഡിൽ'; കറങ്ങി നടന്ന കള്ളൻ ഒടുവിൽ പിടിയിലായി

കോന്നിയിൽ നിന്ന് ഗുഡ്സ് വാഹനം മോഷ്ടിച്ച കള്ളൻ ആണ് പിടിയിലായത്. ഇയാൾ ബാറുകളിൽ കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ പോയാണ് പൊലീസ് പൊക്കിയത്.

Read Full Story

04:57 PM (IST) May 24

ആ നീക്കങ്ങൾ ഇന്ത്യയെ ലക്ഷ്യം വച്ചുള്ളതല്ല, ഉറപ്പ് പറഞ്ഞ് അമേരിക്ക; വീസ ചട്ടങ്ങളിലെ മാറ്റത്തിലും താരിഫ് ഭീഷണിയിലും നിലപാട് വ്യക്തമാക്കി റൂബിയോ

ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളലില്ലെന്നും വീസ, താരിഫ് മാറ്റങ്ങൾ ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അമേരിക്കൻ പ്രതിനിധി മാർക്കോ റൂബിയോ. വീസ ചട്ടങ്ങളിലെ ആശങ്ക അറിയിച്ച ജയശങ്കർ, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന സന്ദേശം അമേരിക്കക്ക് നൽകി

Read Full Story

04:11 PM (IST) May 24

വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ ലോറിയുമായി കൂട്ടിയിടിച്ചു, ലോറിക്കടിയിയിലായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

മുവാറ്റുപുഴ സിവിൽ സ്റ്റേഷൻ ജംഗ്ഷന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുനലൂർ സ്വദേശി ബിജുകുമാർ ആണ് മരിച്ചത്, ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Read Full Story

04:02 PM (IST) May 24

'ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകും'; അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന് നടി പൊന്നമ്മ ബാബു

അമ്മ നേതൃത്വത്തിൽ ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്നും നേതൃത്വത്തെ പിരിച്ചുവിടണമെന്നും നടി പൊന്നമ്മ ബാബു. പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്. ഒന്നിച്ചു നിൽക്കേണ്ടവരാന് ഇങ്ങനെ കലഹിക്കുന്നതെന്നും പൊന്നമ്മ പ്രതികരിച്ചു

Read Full Story

03:23 PM (IST) May 24

ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഇടിമിന്നലേറ്റു; അരൂരിൽ വയോധികന് ദാരുണാന്ത്യം

വീട്ടിൽ നിന്ന് കുളിക്കാനായി പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോഴായിരുന്നു മിന്നലേറ്റത്. ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Full Story

02:48 PM (IST) May 24

വീട്ടുമുറ്റത്ത് വെച്ചിരുന്ന പൊലീസുകാരൻ്റെ ബുള്ളറ്റ് കത്തിച്ചു; സമീപത്ത് നിന്ന് കത്ത് കണ്ടെടുത്തു, അന്വേഷണം തുടങ്ങി പൊലീസ്

ആറന്മുള സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആയ വിവേകിന്റെ ബുള്ളറ്റാണ് കത്തിച്ചത്. കത്തിച്ചതാരാണെന്ന് കണ്ടെത്താനായിട്ടില്ല. വിവേകിനെ ഭീഷണിപ്പെടുത്തിയുള്ള കത്തും ബുള്ളറ്റിന് സമീപത്ത് നിന്ന് ലഭിച്ചു.

Read Full Story

02:12 PM (IST) May 24

അമ്പലപ്പുഴയിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു; രണ്ട് പ്രതികൾ പൊലീസിന്‍റെ പിടിയിൽ

ബിവറേജസിന് സമീപം യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ പൊലീസിന്റെ പിടിയിലായി

Read Full Story

01:15 PM (IST) May 24

യുവതി ഉൾപ്പടെ സഞ്ചരിച്ച വാഹനം തടഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി; മൂന്ന് യുവാക്കൾ പിടിയിൽ

ചാത്തന്നൂർ സ്വദേശി അഭിജിത്ത്, വർക്കല സ്വദേശി അരുൺ, കൊല്ലം സ്വദേശി രാംരാജ് എന്നിവരാണ് പിടിയിലായത്. പാപനാശം ബീച്ചിൽ എത്തിയ യുവതി ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറിനെ തടഞ്ഞു നിർത്തി എന്നാണ് പരാതി.

Read Full Story

01:02 PM (IST) May 24

മുഖ്യമന്ത്രി വിഡി സതീശനെ പൊന്നാട അണിയിച്ച് മമ്മൂട്ടി; സന്തോഷമെന്ന് കുഞ്ചാക്കോ ബോബൻ, എറണാകുളത്ത് കൊച്ചി പൗരാവലിയുടെ സ്വീകരണം

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെ ചടങ്ങിൽ നടൻമാരായ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയായി അഭിനയിക്കുക എളുപ്പമുള്ള കാര്യമാണെന്നും യഥാർത്ഥത്തിൽ മുഖ്യമന്ത്രി ആവുക എളുപ്പം അല്ലെന്നും മമ്മൂട്ടി പറഞ്ഞു

Read Full Story

12:26 PM (IST) May 24

പിണറായിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച സംഭവം; നിർണായക വിവരങ്ങൾ തിരുത്തി, കേസ് ഡയറിയുടെ പകർപ്പ് പുറത്ത്

ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാൻ അടക്കമുള്ളവർ മർദിച്ചെന്ന് കേസ് ഡയറിയിൽ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യവും അടിച്ച ആയുധവും കണ്ടെത്തണമെന്നും കേസ് ഡയറിയിൽ പറയുന്നുണ്ട്.

Read Full Story

12:11 PM (IST) May 24

'വിശദീകരണ പോസ്റ്റ്‌ ഇടണമെന്ന് ഇതുവരെ തോന്നിയിരുന്നില്ല, എന്നാൽ.........'; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചെന്ന പ്രചാരണത്തിൽ ശബരി

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി നിയമിച്ചെന്ന വ്യാജ പ്രചാരണത്തിൽ വിശദീകരണ പോസ്റ്റുമായി കെ എസ് ശബരീനാഥൻ

Read Full Story

11:52 AM (IST) May 24

'ഇവനെ ഞാന്‍ നോക്കാം, നീ അവരോട് ചെന്ന് കാര്യം പറ'; പൂച്ചകളുടെ കരുതലില്‍ മൂര്‍ഖന്‍റെ കടിയില്‍ നിന്നും രക്ഷപ്പെട്ട് കുടുംബം

സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള അപകടം സ്ഥിരം വാര്‍ത്തയാകുന്നതിനിടെ പാമ്പ് കടിയില്‍ നിന്നും ഒരു കുടുംബത്തെ രക്ഷിച്ച് വളര്‍ത്തുപൂച്ചകള്‍

Read Full Story

10:23 AM (IST) May 24

ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കഴിച്ച് ആത്മഹത്യ, 24-കാരിയുടെ മരണത്തിന് പിന്നാലെ ഭർത്താവ് കസ്റ്റഡിയിൽ

ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്തു. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ ( 24 ) ആണ് മരിച്ചത്

Read Full Story

09:46 AM (IST) May 24

മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം വി ഡി സതീശൻ എറണാകുളത്ത് പൊതുപരിപാടിയിൽ, ഡിസിസി സ്വീകരണം നൽകും

മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമുള്ള വി ഡി സതീശന്‍റെ എറണാകുളം ജില്ലയിലെ ആദ്യ പൊതുപരിപാടി ഇന്ന്. രാവിലെ പത്തരയ്ക്ക് കടവമന്ത്രയിൽ ഡിസിസി മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും

Read Full Story

09:32 AM (IST) May 24

സന്തോഷ വാര്‍ത്ത, ഇക്കുറി ബലി പെരുന്നാളിന് കൂടുതല്‍ ദിവസം അവധി, 28നും കേരളത്തില്‍ അവധി പ്രഖ്യാപിച്ചു

ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നുംഅവധി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് കേരളത്തിൽ 28നാണ് ബലിപെരുന്നാൾ ആഘോഷിക്കുക

Read Full Story

09:14 AM (IST) May 24

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം, യുഡിഎഫ് സര്‍ക്കാര്‍ രക്ഷക്കെത്തുമെന്ന പ്രതീക്ഷയില്‍ വിദ്യാര്‍ഥികള്‍

മലബാറില്‍ ഇത്തവണയും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം.പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക നടപടികള്‍ നാളെ തുടങ്ങാനിരിക്കെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്

Read Full Story

08:36 AM (IST) May 24

നേമം തോൽവി; സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ ഗുരുതര ആരോപണം, 'ബിജെപിയിൽ നിന്ന് ചിലർ പണം പറ്റി'

നേമം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയിൽ സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ ഗുരുതര ആരോപണം

Read Full Story

07:58 AM (IST) May 24

സംഭവം ഒരാഴ്ച മുമ്പ്, കാര്യങ്ങൾ പ്രതി പൊലീസിനോട് വിശദീകരിച്ചു, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മോഷണം

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മുട്ടജോസ് എന്നറിയപ്പെടുന്ന കൊല്ലം മങ്ങാട് സ്വദേശി ജോസ് (50) പൊലീസിന്‍റെ പിടിയിലായി

Read Full Story

More Trending News