ജനനേന്ദ്രിയത്തിന് ഏറ്റ ക്ഷതം ‌മരണകാരണമെന്ന് റിപ്പോർട്ട്; പയ്യന്നൂരിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published : Jun 27, 2025, 07:36 PM IST
murder

Synopsis

ഇന്ന് പുലർച്ചെയാണ് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്

കണ്ണൂർ: പയ്യന്നൂരിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂർ സ്വദേശി അജയനാണ് മരിച്ചത്. ജനനേന്ദ്രിയത്തിന് ഏറ്റ ക്ഷതമാണ് ‌മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മർദ്ദനമേറ്റതിനെത്തുടർന്ന് അജയൻ ചികിത്സ തേടിയത്. ഇന്ന് പുലർച്ചെയാണ് പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സുഹൃത്തുമായി ഉണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റെന്ന് അജയ് ഭാര്യയോട് സൂചിപ്പിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേ​ഹം ബന്ധുക്കൾ‌ക്ക് വിട്ടുനൽകും.

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു