ജാപ്പനീസും ജർമനും അടക്കം 20-ഓളം ഭാഷകളിലായി 48,000-ലേറെ ​ഗാനങ്ങൾ; വിടപറഞ്ഞത് തെന്നിന്ത്യയുടെ വാനമ്പാടി

Published : Jul 11, 2026, 08:53 PM IST
S Janaki

Synopsis

നാലുതവണ മികച്ച പിന്നണി​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. 33 തവണ വിവിധ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ജാനകിയെ തേടിയെത്തി. മൈസൂരു സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. കർണാടക സർക്കാരിന്റെ രാജ്യോത്സവ പ്രശസ്തിയും ലഭിച്ചു. 2013-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചെങ്കിലും എസ്. ജാനകി ഇത് നിരസിച്ചിരുന്നു.

തിരുവനന്തപുരം: ഇരുപതോളം ഭാഷകളിലായി 48,000-ലേറെ ​ഗാനങ്ങൾ. ആറുപതിറ്റാണ്ടോളം സം​ഗീതലോകത്ത് നിറഞ്ഞുനിന്ന പ്രതിഭ. സ്വരമാധുരിയിലൂടെ മലയാളികളുടെ മനംകവർന്ന എസ്. ജാനകി എന്ന പ്രിയപ്പെട്ട ജാനകിയമ്മയ്ക്ക് വിട. ശനിയാഴ്ച രാത്രി മൈസൂരുവിലെ വീട്ടിലായിരുന്നു എസ്. ജാനകിയുടെ അന്ത്യം.88 വയസ്സായിരുന്നു.

ദക്ഷിണേന്ത്യയുടെ വാനമ്പാടി എന്നാണ് എസ്. ജാനകി അറിയപ്പെട്ടിരുന്നത്. ജാനകിയുടെ വ്യത്യസ്തയാർന്ന ശബ്ദം തന്നെയായിരുന്നു അവരെ ഇന്ത്യൻ പിന്നണി​ഗായകരിൽ വേറിട്ടുനിർത്തിയത്. ഏകദേശം ആറുപതിറ്റാണ്ടോളം സം​ഗീതലോകത്ത് നിറസാന്നിധ്യമായി. ഇതിനിടെ ജർമൻ, ഇം​ഗ്ലീഷ്, സിംഹള, ജാപ്പനീസ് ഭാഷകളിലും ​ഗാനങ്ങൾ ആലപിച്ചു. നാലുതവണ മികച്ച പിന്നണി​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. 33 തവണ വിവിധ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങളും ജാനകിയെ തേടിയെത്തി. മൈസൂരു സർവകലാശാല ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. കർണാടക സർക്കാരിന്റെ രാജ്യോത്സവ പ്രശസ്തിയും ലഭിച്ചു. 2013-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചെങ്കിലും എസ്. ജാനകി ഇത് നിരസിച്ചിരുന്നു.

1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ​ഗുണ്ടൂരിലാണ് സിസ്ത്ല ജാനകി എന്ന എസ്. ജാനകിയുടെ ജനനം. ഒൻപതാംവയസിലാണ് ജാനകി ആദ്യമായി ഒരു വേദിയിൽ ​ഗാനം ആലപിക്കുന്നത്. നാദസ്വരം വിദ്വാൻ പൈഡിസ്വാമിയായിരുന്നു സം​ഗീത​ഗുരു. 

1957-ൽ 19-ാംവയസ്സിൽ വിധിയിൻ വിളയാട്ട് എന്ന തമിഴ്സിനിമയിലൂടെയായിരുന്നു എസ്. ജാനകിയുടെ സിനിമയിലെ അരങ്ങേറ്റം. അതേവർഷം തന്നെ ആറ് ഭാഷകളിൽ പാടി. തമിഴ്, തെലു​ഗു, കന്നഡ, മലയാളം, ഹിന്ദി, സംസ്കൃതം, ഒഡിയ, തുളു, ഉർദു, പഞ്ചാബി, ബം​ഗാളി, കൊങ്കണി തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ഒട്ടേറെ ​ഗാനങ്ങൾ ജാനകി ആലപിച്ചു. 2017-ൽ മൈസൂരുവിൽ സംഗീത കച്ചേരി നടത്തി സംഗീതരംഗത്തുനിന്ന് വിരമിക്കലും പ്രഖ്യാപിച്ചു. 

1957 മുതൽ മലയാളസിനിമയിലും എസ്. ജാനകി സജീവമായിരുന്നു. എം എസ് ബാബുരാജ്, വി ദക്ഷിണാമൂർത്തി, ശ്യാം, എം ബി ശ്രീനിവാസൻ തുടങ്ങിയ സം​ഗീതസംവിധായകരുടെ കീഴിൽ ആയിരക്കണക്കിന് ​ഗാനങ്ങളാണ് ​ജാനകി ആലപിച്ചിട്ടുള്ളത്.

മലയാളത്തിലെ എസ്. ജാനകിയുടെ പ്രധാന ​ഗാനങ്ങൾ

തളിരിട്ട കിനാക്കൾ - മൂടുപടം (1963)

സൂര്യകാന്തി - കാട്ടുതുളസി (1965)

കേശാദിപാദം തൊഴുന്നേൻ - പകൽക്കിനാവ് (1966)

ഒരു കൊച്ചു സ്വപ്നത്തിൻ - തറവാട്ടമ്മ (1966)

എഴുതിയതാരാണ് - ഉദ്യോഗസ്ഥ (1967)

വസന്ത പഞ്ചമി നാളിൽ - ഭാർഗ്ഗവീനിലയം

അഞ്ജന കണ്ണെഴുതി - തച്ചോളി ഒതേനൻ

താനേ തിരിഞ്ഞും മറിഞ്ഞും - അമ്പലപ്രാവ്

തേനും വയമ്പും - തേനും വയമ്പും (1981)

ഏറ്റുമാനൂർ അമ്പലത്തിൽ - ഓപ്പോൾ (1981)

എന്റെ ജന്മം നീയടുത്തു - ഇതാ ഒരു ധിക്കാരി (1981)

തുമ്പി വാ തുമ്പക്കുടത്തിൻ - ഓളങ്ങൾ (1982)

സ്വർണ്ണ മുകിലേ - ഇത് ഞങ്ങളുടെ കഥ (1982)

ഒരു വട്ടം കൂടിയെൻ - ചില്ല് (1982)

ആടി വാ കാറ്റേ - കൂടെവിടെ (1983)

മമ്മി മമ്മി (കുട്ടി ശബ്ദത്തിൽ) - ഈ തണലിൽ ഇത്തിരി നേരം (1985)

മിഴിയിതളിൽ - ഒന്നാമൻ (2002)

ആഴക്കടലിന്റെ - ചാന്തുപൊട്ട് (2005)

താഴമ്പൂ തൊട്ടിലിൽ - മിഴികൾ സാക്ഷി (2008)

അമ്മ പൂവിനും (അവസാന ഗാനം) - 10 കൽപ്പനകൾ (2016)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടാക്കടയിലെ കണ്ടക്ടർക്ക് കുരുക്ക്, പ്രിയദർശിനി ബസ് യാത്രയുടെ പേരിൽ സ്ത്രീകളെയും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും അധിക്ഷേപിച്ചെന്ന് പരാതി
'സാവരിയ കൊല്ലപ്പെട്ടതിന് പിന്നിൽ ലൗ ജിഹാദ്', സദറുൾ മതം മാറാൻ നിർബന്ധിച്ചെന്ന ആരോപണവുമായി വിഎച്ച്പി; കേന്ദ്ര-സംസ്ഥാന ഇടപെടൽ ആവശ്യപ്പെട്ടു