നാണക്കേട് തിരുവനന്തപുരത്തിന്, 288 കീ.മി ദൂരെ ജയിലിൽ ഒരു കൗൺസിലർ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് അപമാനകരമെന്ന് കെ എസ് ശബരീനാഥൻ

Published : Jul 13, 2026, 04:02 PM IST
KS Sabarinathan

Synopsis

കാപ്പാ കേസിൽ പ്രതിയായ തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും. ജനവിധി മാനിക്കാൻ ഹൈക്കോടതിയുടെ അസാധാരണ ഉത്തരവിലൂടെയാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായ ഈ സംഭവത്തിന് വഴിയൊരുങ്ങിയത്. ഇത് തിരുവനന്തപുരത്തിന് നാണക്കേടാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.

തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ ആർ സുഗതന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് വിയ്യൂർ ജയിലിൽ നടത്തണം എന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ് കൗൺസിലർ കെ എസ് ശബരീനാഥൻ. സുഗതനെതിരെയുള്ള കാപ്പാ കേസ് കോടതി വളരെ പ്രാധാന്യത്തോടെ കാണുന്നു എന്നതാണ് ഈ ഉത്തരവിന്‍റെ പൊരുൾ. പക്ഷേ ഒരു ജനപ്രതിനിധി, അതാരായാലും ഏത് സാഹചര്യമായാലും സത്യപ്രതിജ്ഞ ചെയ്യണം എന്നുള്ളത് ജനങ്ങളുടെ അവകാശമായത് കൊണ്ട് മാത്രമാണ് കോടതി സുഗതന് ഇന്ന് അനുമതി നൽകിയത്.

ഇല്ലെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു എന്നാണ് തന്‍റെ വിശ്വാസം. സുഗതന്‍റെ അയോഗ്യതയുമായി ഈ കേസിന് ബന്ധമില്ല, അത്‌ വരും ദിവസങ്ങളിൽ കൗൺസിൽ കൂടുമ്പോൾ നിയമപരമായി തന്നെ ചർച്ച ചെയ്യും. എന്തായാലും ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നഗരസഭയിലോ സ്വന്തം നാട്ടിലോ കാലുകുത്താൻ കഴിയാതെ 288 കിലോമീറ്റർ ദൂരെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് തിരുവനന്തപുരത്തിന് നാണക്കേടാണ്, ഭരണസമതിക്ക് അപമാനമാണെന്നും ശബരീനാഥൻ പറഞ്ഞു.

ആർ സുഗതന് നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞക്ക് സൗകര്യമൊരുക്കാനാണ് കോടതി നിർദേശം നൽകിയത്. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയെന്ന് ഉത്തരവിൽ പറയുന്നു. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണമെന്ന് ഹൈക്കോടതി പറഞ്ഞു. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി മാനിക്കാനാണ് അത്തരം അസാധാരണ തീരുമാനമെന്നും ഉത്തരവിൽ പറയുന്നു. കേരളത്തിൽ അപൂർവ സംഭവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കേരള രാഷ്ട്രീയത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. പരിമിതമായി അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെയും കയറ്റും. ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അന്‍സിബയെ കക്ഷി ചേർക്കേണ്ട'; എതിർത്ത് ശ്വേത മേനോൻ, 27ന് എറണാകുളം മുന്‍സിഫ് കോടതി വാദം കേള്‍ക്കും
ബന്ധുവീട്ടിൽ കല്യാണത്തിന് പോകുന്നുവെന്ന് അയൽക്കാരോട് പറഞ്ഞു, മൂന്നം​ഗ കുടുംബം പോയിട്ട് ഇന്നേക്ക് 5 ദിവസം, വാഹനം ഉപേ​ക്ഷിച്ച നിലയിൽ കണ്ടെത്തി