'ശസ്ത്രക്രിയ മാറി ചെയ്തു', 71 കാരിക്ക് ജീവൻ നഷ്ടമായി, പരാതി നൽകി കുടുംബം; സംഭവം ഉത്ത‍ർപ്രദേശിൽ

Published : Apr 16, 2026, 12:58 PM IST
doctor

Synopsis

ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന്‍ററില്‍ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് 71 കാരിക്ക് ജീവൻ നഷ്ടമായതായി പരാതി

ലക്ക്നൗ: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന്‍ററില്‍ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് 71 കാരിക്ക് ജീവൻ നഷ്ടമായതായി പരാതി. സ്‌പൈനൽ ട്യൂമർ ശസ്ത്രക്രിയക്ക് പകരം തുടയിൽ ശസ്ത്രക്രിയ നടത്തിയതാണ് മരണ കാരണം എന്നാണ് സ്ത്രീയുടെ കുടുംബം ആരോപിക്കുന്നത്. അമൃത്പൂർ സ്വദേശിനിയായ രാധിക ദേവിയെ ഫെബ്രുവരി 25-നാണ് സ്‌പൈനൽ കോർഡ് ട്യൂമറുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് 7-നാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയില്‍ ഒരു ഫ്രാക്ചർ പോലും കണ്ടെത്തിയില്ലാത്തതിനാൽ മുറിവ് തുന്നി ഐസിയുവിൽ നിന്ന് പുറത്തുകൊണ്ടുവന്നും കുടുംബം ആരോപിച്ചു.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രാധിക ദേവിയുടെ ആരോഗ്യസ്ഥിതി വഷളായി. പിന്നീട് മാർച്ച് 18-ന് മറ്റൊരു ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തുടർന്ന് മാർച്ച് 27-നായിരുന്നു അന്ത്യം. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും നാലംഗ സമിതിയെ രൂപീകരിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഐഎംഎസ്) ഡയറക്ടറുടെ പ്രതികരണം. സമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയയിലൂടെയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്, എല്ലാം ഹൈക്കമാൻഡാണ് തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് സൈബർ പോരാളികളല്ല, ജനം നൽകാനിരിക്കുന്ന അംഗീകാരത്തിന്റെ ശോഭ കെടുത്തരുതെന്ന് ബെന്നി ബഹ്നാൻ