നടപടി ഇഷ്ടക്കാരെ തിരികെ കയറ്റാൻ എന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. പി എസ് സി ചെയർമാന്റെ ഇടപെടലിൽ ദുരൂഹത എന്നും ആക്ഷേപമുണ്ട്.
തിരുവനന്തപുരം: പിഎസ്‍സിയില്‍ വീണ്ടും ക്രമക്കേട് പരാതി. കേരഫെഡ് നിയമനത്തില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്നാണ് പരാതി. പരാതിക്കാരില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം വിവരങ്ങൾ തേടി. റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം നടത്തുന്നതിനെതിരെ കേസ് ഉണ്ടായിരിക്കെ ഹൈക്കോടതി അറിയിക്കാതെ ആണ് നിയമനമെന്നും പരാതിക്കാർ അന്വേഷണസംഘത്തെ അറിയിച്ചു. ഇഷ്ടക്കാരെ തിരികെ കയറ്റാനുള്ള വഴിവിട്ട നീക്കമാണ് ഇതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. പിഎസ്‍സി ചെയർമാൻ്റെ ഇടപെടലില്‍ ദുരൂഹതയെന്നും അന്വേഷണസംഘത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു.

