
കോഴിക്കോട്: കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ലിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേഴമാനിനെ പിടിക്കാനായി ഇയാൾ സ്ഥാപിച്ച കെണിയിൽ നിന്നാണ് ബോബിക്ക് ഷോക്കേറ്റത്. തുടർന്ന് പ്രതി തെളിവ് നശിപ്പിച്ചതായും പൊലീസ് കണ്ടെത്തി. ലിനീഷ് നേരത്തെയും വന്യമൃഗങ്ങളെ വേട്ടയാടിയ കേസിലെ പ്രതിയാണ്.
പശുവിനെ മേയ്ക്കാനായി പോയ ബോബിയെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ഷോക്കേറ്റുമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈദ്യുതി കെണി സ്ഥാപിച്ചതിന്‍റെ തെളിവുകൾ പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബോബിയുടെ കുടുംബത്തിന് സർക്കാർ സഹായം നൽകണമെന്ന് സിപിഎം നേതാവ് കെപി ബൈജു ആവശ്യപ്പെട്ടു.