പ്രതിദിനം ഉണ്ടാകുന്നത് 100 ടണ്ണിൽ അധികം ചിക്കൻ മാലിന്യം, സംസ്കരണ ശേഷി 30 ടൺ; ആകെയുള്ളത് ഒറ്റ കേന്ദ്രം, വിമർശനം ശക്തം

Published : Oct 23, 2025, 07:39 AM IST
Thamarasery fresh cut clash

Synopsis

താമരശ്ശേരി ഫ്രഷ് കട്ട്‌ ഫാക്ടറി സംഘര്‍ഷത്തിൽ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ആക്രമണം നടന്ന് രണ്ട് ദിവസമായിട്ടും പൊലീസിന് ആരെയും പിടികൂടാനായിട്ടില്ല

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട്‌ ഫാക്ടറി സംഘര്‍ഷത്തിൽ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ആക്രമണം നടന്ന് രണ്ട് ദിവസമായിട്ടും പൊലീസിന് ആരെയും പിടികൂടാനായിട്ടില്ല. സമരസമിതി നേതാക്കളടക്കം ഒളിവിലാണ്.സംഭവത്തില്‍ 30 പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമക്കുറ്റമാണ്. കോഴിക്കോട്ജി ജില്ലയിൽ പ്രതിദിനം ഉണ്ടാകുന്നത് 100 ടണ്ണിൽ അധികം ചിക്കൻ മാലിന്യമാണ്. അവധി ദിനങ്ങളിലും ആഘോഷ ദിവസങ്ങളിലും ഇത് ഇരട്ടിയാകും. സംസ്കരിക്കാൻ ഉള്ളത് താമരശ്ശേരിയിലെ ഏക കേന്ദ്രം മാത്രമാണ്. എന്നാൽ ഫ്രഷ് കട്ട് സംസ്‍കരണ കേന്ദ്രത്തിന്റെ ശേഷി 30 ടൺ മാത്രമാണ്. അതേസമയം ഫ്രഷ് കട്ട്‌ ദിവസവും ശേഖരിക്കുന്നത് 100 ടൺ മാലിന്യവും. അനുവദിച്ചതിലും അധികം മാലിന്യം ശേഖരിക്കുന്നത് പരിസ്ഥിതി പ്രശ്നത്തിന് കാരണമാണ്. 

നിലവില്‍ മാലിന്യ സംസ്കരണ രംഗത്ത് പുതിയ സംരംഭങ്ങൾക്ക് അനുമതി ലഭിക്കുന്നില്ലെന്നും പിന്നിൽ പ്രത്യേക ലോബി പ്രവർത്തിക്കുന്നതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. അനുമതി കാത്ത് നിൽക്കുന്നത് നിരവധി സംരംഭകരാണ്. എന്നാല്‍ കോഴിക്കോടിന്‍റെ സമീപ ജില്ലകളിൽ ഒന്നിലധികം സംസ്കരണ കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രഷ് കട്ട്‌ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധങ്ങളും സമരങ്ങളും ശക്തമാകുമ്പോഴും, പുതിയ സംരംഭങ്ങൾക്ക് ഭരണകൂടം അനുമതി നൽകുന്നില്ല. അനുമതി ലഭിക്കാത്തതിന് പിന്നിൽ സ്ഥാപന ഉടമകളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന ഇടപെടലുകളാണെന്നാണ് ആരോപണം. കോഴിക്കോട് ജില്ലയിൽ പുതിയ കോഴിയിറച്ചി മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുന്നവ‍ക്ക് അനുമതി ലഭിക്കാത്ത അവസ്ഥയാണ്.

 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം