ടെൻ്റ് ദ്രവിച്ച മരത്തടികൾ കൊണ്ട് ഉണ്ടാക്കിയത്, കനത്ത മഴ ടെൻ്റ് തകർത്തു; റിസോർട്ട് ജീവനക്കാരെ ചോദ്യം ചെയ്യുന്നു

Published : May 15, 2025, 09:50 AM ISTUpdated : May 15, 2025, 09:54 AM IST
ടെൻ്റ് ദ്രവിച്ച മരത്തടികൾ കൊണ്ട് ഉണ്ടാക്കിയത്, കനത്ത മഴ ടെൻ്റ് തകർത്തു; റിസോർട്ട് ജീവനക്കാരെ ചോദ്യം ചെയ്യുന്നു

Synopsis

16 അംഗ സംഘമാണ് റിസോർട്ടിൽ എത്തിയത് റിസോർട്ട് മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥലത്ത് പെയ്ത കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

കൽപ്പറ്റ: വയനാട്ടിൽ ടെൻ്റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് ജീവനക്കാരെ ചോദ്യം ചെയ്ത് പൊലീസ്. ഒരു സുരക്ഷയും ഇല്ലാത്ത ടെൻ്റ് ആണ് തകർന്ന് വീണതെന്നാണ് വിവരം. എമറാൾഡ് എന്ന റിസോർട്ടിലാണ് അപകടം ഉണ്ടായത്. ദ്രവിച്ച മരത്തടികൾ കൊണ്ട് ഉണ്ടാക്കിയ ടെൻ്റിലുണ്ടായ അപകടത്തിലാണ് യുവതി മരിച്ചത്. 

16 അംഗ സംഘമാണ് റിസോർട്ടിൽ എത്തിയത് റിസോർട്ട് മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥലത്ത് പെയ്ത കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. മഴയിലാണ് ടെൻ്റ് തകർന്ന് വീണതെന്നും ടെൻ്റിൽ ആവശ്യത്തിന് സുരക്ഷ ഉണ്ടായിരുന്നുവെന്നും റിസോർട്ട് മാനേജർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് പെൺകുട്ടികൾ ടെൻ്റിൽ ഉണ്ടായിരുന്നു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റത് രക്ഷാപ്രവർത്തനത്തിനിടെയാണ്. ആവശ്യമായ അനുമതികൾ ഉണ്ടെന്നും മാനേജർ സ്വച്ഛന്ത് പറഞ്ഞു. 

നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന് വീണത്. സംഭവത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിൻ്റെ ടെൻ്റ് ഗ്രാമിലാണ് അപകടം ഉണ്ടായത്. മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അവധിക്കാലം ആയതിനാൽ നിരവധി പേരാണ് വയനാട്ടിൽ എത്തുന്നത്. റിസോർട്ടിന് ലൈസൻസ് ഉൾപ്പെടെ ഉണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. പരിക്കേറ്റ മൂന്നുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. 

സിമി ലീവെടുത്ത് തായ്‌ലൻഡിലേക്ക് പോയത് മെയ് 5ന്, മടക്കം 40 കോടിയുടെ മുതലുമായി, 3 പേർക്ക് 80,000₹ വീതം പ്രതിഫലം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ