സംസ്ഥാനത്ത് മൂന്നിടങ്ങളിലായി വാഹനാപകടം; 5 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ 5പേരും യുവാക്കൾ

Published : May 15, 2025, 09:33 AM IST
സംസ്ഥാനത്ത് മൂന്നിടങ്ങളിലായി വാഹനാപകടം; 5 പേർക്ക് ദാരുണാന്ത്യം, മരിച്ചവർ 5പേരും യുവാക്കൾ

Synopsis

മിനി ലോറിയും സ്കൂട്ടറും ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ പെരുമ്പഴുതൂർ സ്വദേശി അഖിൽ (22), പെരുംമ്പഴുതൂർ സ്വദേശി സാമുവൽ (22) എന്നിവരാണ് മരിച്ചത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തിൽ 5 പേർ മരിച്ചു. തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചതായാണ് വിവരം. മിനി ലോറിയും സ്കൂട്ടറും ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ പെരുമ്പഴുതൂർ സ്വദേശി അഖിൽ (22), പെരുംമ്പഴുതൂർ സ്വദേശി സാമുവൽ (22) എന്നിവരാണ് മരിച്ചത്. 19 വയസുള്ള അഭിൻ പരിക്കുകളോടെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ നടത്തുന്നതിനിടെയാണ് മറ്റൊരു അപകടം ഉണ്ടായത്. ബൈക്ക് മതിലിൽ ഇടിച്ചാണ് യാത്രക്കാരനായ മനോജ് (26) മരിച്ചതെന്ന് പ്രദേശ വാസികൾ പറയുന്നു. പാലക്കാട് മരുതറോഡ് കണ്ടെയ്നർ ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി ജിഷ്ണുരാജാണ് (26) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഞ്ചിക്കോട് കിൻഫ്രയിലെ പ്ലാസ്റ്റിക് നിർമാണ കമ്പനിയിലെ ജീവനക്കാരനാണ്. ആലപ്പുഴ ജില്ലയിലാണ് മറ്റൊരു അപകടം. 

ആലപ്പുഴ ബൈപാസിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മിനി ലോറി ഡ്രൈവർ മരിച്ചു. തൃശൂർ പീച്ചി സ്വദേശി റെനീഷ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവർ ജോസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അർധരാത്രിയോടെ ബൈപാസിൽ വിജയ് പാർക്ക് ഭാഗത്താണ് അപകടം ഉണ്ടായത്. കൊല്ലത്തേക്ക് മദ്യവുമായി പോകുന്ന ലോറിയും കരുനാഗപ്പള്ളിയിൽ നിന്ന് മത്സ്യവുമായി എറണാകുളത്തേക്ക് പോയ മിനിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കണ്ടെയ്നർ ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ചു; കഞ്ചിക്കോട് കിൻഫ്രയിലെ ജീവനക്കാരൻ മരിച്ചു

പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, കേസെടുത്താലും പ്രശ്നമില്ല: വെളിപ്പെടുത്തലുമായി ജി സുധാകരന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം
വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു, ലിങ്കുകളും കണ്ടെത്തി, അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്