ചുഴലിക്കാറ്റിനൊപ്പം ബംഗാൾ ഉൾക്കടലിലെ ഈർപ്പമുള്ള കാറ്റും, മഴ സാഹചര്യം മാറുന്നു: തെക്കൻ കേരളത്തിൽ കൂടുതൽ സാധ്യത

Published : Jan 23, 2023, 05:56 AM ISTUpdated : Jan 23, 2023, 09:42 PM IST
ചുഴലിക്കാറ്റിനൊപ്പം ബംഗാൾ ഉൾക്കടലിലെ ഈർപ്പമുള്ള കാറ്റും, മഴ സാഹചര്യം മാറുന്നു: തെക്കൻ കേരളത്തിൽ കൂടുതൽ സാധ്യത

Synopsis

എന്നാൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മഴ ജാഗ്രത നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല

തിരുവനന്തപുരം: നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്തെ മഴ സാഹചര്യം മാറുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ എത്തിയേക്കുമെന്നാണ് സൂചന. ഒറ്റപ്പെട്ട മഴക്കുള്ള സാധ്യതയാണ് ഉള്ളത്. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കുമെന്നാണ് വ്യക്തമാകുന്നത്.

ഇക്കുറി തെക്കൻ കേരളത്തിനാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കും. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഇതിന് ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും.

എന്നാൽ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മഴ ജാഗ്രത നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിലാണ് സംസ്ഥാനത്തെ ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മഴ ജാഗ്രത നിർദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലാത്തത്.

പാളയത്ത് ഷോർട്ട്സർക്യൂട്ടിൽ പൾസർ കത്തി നശിച്ചു; ട്രാഫിക് സിഗ്നലും മറ്റ് വാഹനയാത്രക്കാരും യുവാവിന് രക്ഷയായി

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദേശം

22 - 01 - 2023 നും 23 - 01 - 2023 നും : ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക്‌ - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതിയിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം