Asianet News MalayalamAsianet News Malayalam

പാളയത്ത് ഷോർട്ട്സർക്യൂട്ടിൽ പൾസർ കത്തി നശിച്ചു; ട്രാഫിക് സിഗ്നലും മറ്റ് വാഹനയാത്രക്കാരും യുവാവിന് രക്ഷയായി

പാളയം ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തിയിട്ടിരുന്നപ്പോൾ മറ്റു വാഹനങ്ങളിൽ ഉള്ള ആൾക്കാരാണ് ബൈക്കിൽ തീ കത്തുന്നതായി അറിയിച്ചത്. പിന്നിൽ വന്ന ബൈക്കുകളിലെ യാത്രക്കാർ അറിയിച്ചതു കൊണ്ട് അരുൺ ബാബു ബൈക്കിൽ നിന്ന് ഇറങ്ങിയത് രക്ഷയായി

pulsar bike fire in short circuit at thiruvananthapuram palayam
Author
First Published Jan 22, 2023, 10:50 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് പൾസർ ബൈക്ക് ഷോർട്ട് സർക്യൂട്ടും മൂലം പൂർണ്ണമായും കത്തിനശിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി അരുൺ ബാബുവിന്റെ KL02 4615 പൾസർ ബൈക്കാണ് ഷോർട്ട് സർക്യൂട്ടും മൂലം പൂർണ്ണമായും കത്തിനശിച്ചത്. പാളയം ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തിയിട്ടിരുന്നപ്പോൾ മറ്റു വാഹനങ്ങളിൽ ഉള്ള ആൾക്കാരാണ് ബൈക്കിൽ തീ കത്തുന്നതായി അറിയിച്ചത്. പിന്നിൽ വന്ന ബൈക്കുകളിലെ യാത്രക്കാർ അറിയിച്ചതു കൊണ്ട് അരുൺ ബാബു ബൈക്കിൽ നിന്ന് ഇറങ്ങിയത് രക്ഷയായി. ബൈക്ക് പൂർണമായും കത്തി നശിക്കുകയായിരുന്നു. ഫയർ ഫോഴ്സ് സേന സംഭവ സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണയ്ക്കുകയും ചെയ്തു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് യുവാവ് പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസർ മധു ഗ്രേഡ് അസി സ്റ്റേഷൻ ഓഫീസർ നോബിൾ എന്നിവ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി തീ അണച്ചത്.

എട്ടര ലക്ഷം, 32 പവൻ, തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് വൻ കവ‍ർച്ച; അയൽവാസി കണ്ടു! 'ജപ്പാൻ ജയനെ' പൊക്കി

അതേസമയം തിരുവനന്തപുരത്ത് നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത വിതുര - പൊൻമുടിയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു എന്നതാണ്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊൻമുടിയിലേക്കുള്ള 12 - മത്തെ വളവിലാണ് അപകടം നടന്നത്. വളവിൽ വച്ച് ബ്രേക്ക് കിട്ടാതെ കാർ തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായത്. കരമനയിൽ നിന്നും നെടുമങ്ങാട് നിന്നും വിനോദ സഞ്ചാരത്തിന് വന്നവരാണ് പൊന്മുടിയിൽ നിന്ന് മടങ്ങവേ അപകടത്തിൽ പെട്ടത്. അപകടത്തിൽപ്പെട്ട കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പൊൻമുടി പൊലീസും വിതുര ഫയർ ഫോഴ്സും വിനോദ സഞ്ചാരികളും ചേർന്നാണ് അപകടത്തിൽപ്പെട്ട ഇവരെ രക്ഷപ്പെടുത്തിയത്.

പൊന്മുടിയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്: രണ്ടാളുടെ നില ഗുരുതരം

Latest Videos
Follow Us:
Download App:
  • android
  • ios