ട്രഷറി തട്ടിപ്പ്: ബിജുലാൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

By Web TeamFirst Published Aug 4, 2020, 5:54 PM IST
Highlights

സംശയത്തിന്റെയും തെറ്റിദ്ധരണയുടെയും പേരിലാണ് താൻ ഇപ്പോൾ ക്രൂശിക്കപ്പെടുന്നതെന്നും കേസിൽ നിരപരാധിയാണെന്നും ബിജുലാൽ നൽകിയ ജാമ്യ അപേക്ഷയിൽ പരാമർശിക്കുന്നു. 

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ട് കോടി രൂപ തട്ടിയെടുത്ത കേസിൽ സീനിയർ അക്കൗണ്‍ന്‍റ് എം ബിജുലാൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യ ഹർജി നൽകിയത്. ജാമ്യ ഹർജികൾ നേരിട്ട് ഫയൽ ചെയ്യണമെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജാമ്യ ഹർജി കോടതി മടക്കിയിരുന്നു. ജാമ്യ അപേക്ഷയിൽ കോടതി ഈ മാസം 13 ന് വാദം പരിഗണിക്കും. 

സംശയത്തിന്റെയും തെറ്റിദ്ധരണയുടെയും പേരിലാണ് താൻ ഇപ്പോൾ ക്രൂശിക്കപ്പെടുന്നതെന്നും കേസിൽ നിരപരാധിയാണെന്നും ബിജുലാൽ നൽകിയ ജാമ്യ അപേക്ഷയിൽ പരാമർശിക്കുന്നു. മെയ് 31 ന് വിരമിച്ച ട്രഷറി ജീവനക്കാരന്റെ പാസ്‍വേർഡ് ഉപയോഗിച്ചാണ് ബിജുലാൽ രണ്ട് കോടി രൂപ തട്ടിയെടുത്തത്. ഇതിൽ 61 ലക്ഷം രൂപ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്നും കുടുംബാംഗകളുടെ അഞ്ച് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പൊലീസ് കേസ്. പ്രതി ബിജുലാലിനെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. 

കേസിൽ പ്രതിസ്ഥാനത്തുള്ള ബിജുലാലിന്റെ ഇടപാടുകളെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം കേസിൽ ഒന്നും പറയാറായിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ പ്രതികരണം.  ബിജുലാൽ കഴിഞ്ഞ വർഷം മുതൽ നിരവധി തട്ടിപ്പുകൾ നടത്തിയെന്നാണ് പൊലീസിൻറെ എഫ്ഐആറിൽ പറയുന്നത്.

Also Read: ട്രഷറി തട്ടിപ്പ്; ബിജുലാലിന്റെ ഇടപാടുകളിൽ അന്വേഷണം തുടങ്ങി, ഒന്നും പറയാറായിട്ടില്ലെന്ന് ഡിവൈഎസ്‌പി

click me!