തിരുവനന്തപുരം ഡി സി സി ഓഫീസ് ആക്രമണ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു

Published : Sep 30, 2026, 07:00 PM IST
dcc attack

Synopsis

തിരുവനന്തപുരത്ത് ഡിസിസി ഓഫീസിന് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ പ്രതികളെ തിരിച്ചറിഞ്ഞു. ബിജെപി പ്രവർത്തകരായ അഡ്വ. പ്രദീപ്, ശ്രീലാൽ എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് കണ്ടെത്തി.

ഡി സി സി ഓഫീസ് ആക്രമണ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു, ബിജെപി പ്രവർത്തകർ

തിരുവനന്തപുരം : ഡി സി സി ഓഫീസിന് നേരെ നടന്ന ആക്രമണ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. അഭിഭാഷകനായ അഡ്വ. പ്രദീപ് , ശ്രീലാൽ എന്നിവരാണ് ഓഫീസ് ആക്രമിച്ചത്. ബിജെപി തിരുവനന്തപുരം സൌത്ത് ജില്ല പ്രസിഡൻ്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഡിസിസി ഓഫീസാക്രമണം. പ്രദീപ് നെടുമങ്ങാട് ബാറിലെ അഭിഭാഷകനാണ്. കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് - ബി ജെ പി ഏറ്റുമുട്ടലിനിടെയാണ് തിരുവനന്തപുരത്ത് ഡി സി സി ഓഫീസടക്കം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണവും കല്ലേറും ഉണ്ടായത്. നെയ്യാറ്റിന്‍കര ആനാവൂരിൽ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചു.

കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ച കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും- സതീശൻ

തിരുവനന്തപുരത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ് നടത്തുകയും നെയ്യാറ്റിന്‍കര ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും ചെയ്ത ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ആനാവൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ട കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനാണ് പിടിയിലായത്. നാട്ടിലെ ക്രമസമാധാനം തകര്‍ക്കാന്‍ ചില ബോധപൂര്‍വം ശ്രമിക്കുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നത് ശരിയായ രീതിയല്ല. കേരളീയ പൊതുസമൂഹം ഒരു കാലത്തും ഇത്തരം രാഷ്ട്രീയ അതിക്രമങ്ങളെ അംഗീകരിക്കില്ല. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡിസിസി ഓഫീസ് ആക്രമണവും മണ്ഡലം ഓഫീസ് തീയിട്ടതും പ്രതിഷേധാർഹം, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
പാലാ നഗരസഭ യോഗത്തിനിടെ നാടകീയ രംഗങ്ങൾ; ചെയർപേഴ്സന്‍റെ മൈക്ക് തട്ടി മാറ്റി, ബിനു പുളിക്കകണ്ടത്തിനെതിരെ പരാതി