
തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചുകയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കെക്കോട്ട പടിഞ്ഞാറെ നടയ്ക്ക് സമീപത്ത് വെച്ചാണ് സംഭവം. രണ്ടര വയസുകാരൻ ധ്രുവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വീട്ടിൽ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ഇതിന്‍റെ ആവശ്യങ്ങള്‍ക്കായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കുട്ടി ഇതെടുത്തപ്പോഴാണ് അപകടമുണ്ടായത്. പിതാവ് ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചശേഷം താഴെ വെച്ച് മറ്റു ജോലിയിലേക്ക് കടക്കുമ്പോഴായിരുന്നു ധ്രുവ് അബദ്ധത്തിൽ മെഷീൻ എടുത്തുനോക്കിയത്. ധ്രുവ് കയ്യിലെടുത്തപ്പോള്‍ മെഷീൻ ഓണാവുകയും തുളച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam