മധ്യവയസ്കനും പേരമകളും സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞു; നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി, ഇരുവർക്കും പരിക്ക്

Published : Jun 16, 2025, 03:03 PM IST
accident

Synopsis

അപകടത്തിൽ കുട്ടിയും പുഴയിൽ അകപ്പെട്ടു.

പാലക്കാട്: മണ്ണാർക്കാട് കൈതച്ചിറ മാസ പറമ്പിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. മണ്ണാർക്കാട് സ്വദേശികളായ മരയ്ക്കാർ (65), പേരമകൾ ഇഷ മറിയം(6) എന്നിവർക്കാണ് പരിക്കേറ്റത്. മരയ്ക്കാറിന്റെ തലക്ക് പരിക്കുണ്ടെങ്കലും സാരമുളളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് പുഴയിലേക്ക് മറിയുകയായരുന്നു. അപകടത്തിൽ കുട്ടിയും പുഴയിൽ അകപ്പെട്ടു. ഉടൻ തന്നെ ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെയും ആരോ​ഗ്യനില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി