എംഎം മണിയോട് വിടി ബൽറാം; ' 98 68 91 99 35, തൽക്കാലം ഇതൊരു ഫോൺ നമ്പറാണ്, പക്ഷേ കുറച്ച് കഴിഞ്ഞാൽ...'

Published : Jan 07, 2026, 11:11 PM IST
MM MANI

Synopsis

യുഡിഎഫിന് കഴിഞ്ഞ കാലത്തെ കണക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ട് മുതിർന്ന സിപിഎം നേതാവ് എംഎം മണി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് മറുപടി നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വിടി ബൽറാം.

തിരുവനന്തപുരം: കേരളം വീണ്ടും ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കെ മുന്നണികൾ ചർച്ചകളും തന്ത്രങ്ങളും അണിയറയിലൊരുക്കുകയാണ്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് ഇടതുമുന്നണി നിർണ്ണായക നീക്കങ്ങൾ നടത്തുമ്പോൾ, ഭരണം പിടിക്കാൻ കോൺഗ്രസ് ക്യാമ്പും സജീവമാണ്. സൈബറിടത്തിലും ചർച്ചകളും തർക്കങ്ങളും സജീവം. അത്തരത്തിൽ ചർച്ചയായ , യുഡിഎഫിന്, എൽഡിഎഫിന്റെ കഴിഞ്ഞ കാലത്തെ കണക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ട് മുതിർന്ന സിപിഎം നേതാവ് എംഎം മണി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന് മറുപടി നൽകിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വിടി ബൽറാം. 

"98, 68, 91, 99... ഇതൊരു ഫോൺ നമ്പറല്ല" എന്ന പോസ്റ്റിന് '98 68 91 99 35 തൽക്കാലം ഇതൊരു ഫോൺ നമ്പർ ആണ്, കുറച്ച് കഴിഞ്ഞാൽ മാറ്റത്തിൻ്റെ മാന്ത്രിക സംഖ്യയും'. എന്നാണ് ബൽറാമിന്റെ മറുപടി പോസ്റ്റ്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് നേടിയ സീറ്റുകൾ ചൂണ്ടിക്കാട്ടി ഭരണത്തുടർച്ച നേടുമെന്ന സൂചന എംഎം മണി നൽകിയപ്പോൾ 35 ൽ ഒതുക്കുമെന്നാണ് ബൽറാമിന്റെ മറുപടി.

മണി സൂചിപ്പിച്ച കണക്കുകൾ

98: 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ സീറ്റുകൾ (വി.എസ്. അച്യുതാനന്ദൻ സർക്കാർ), 68: 2011-ൽ പ്രതിപക്ഷത്തിരുന്നപ്പോൾ നേടിയ സീറ്റുകൾ, 91: 2016-ൽ എൽ.ഡി.എഫ് അധികാരം പിടിച്ചെടുത്തപ്പോൾ നേടിയ സീറ്റുകൾ. 99: 2021-ൽ ചരിത്രപരമായ തുടർച്ച നേടിയപ്പോൾ ലഭിച്ച സീറ്റുകൾ. 35 എന്നതിലൂടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം 35 സീറ്റിലൊതുങ്ങുമെന്നാണ് ബൽറാം സൂചിപ്പിക്കുന്നത്. എംഎം മണിയുടേയും വിടി ബൽറാമിന്റെയും പോസ്റ്റുകൾ സൈബറിടിത്തിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തൃശ്ശൂർ, പിന്നെ പാലക്കാട് ഒടുവിൽ വട്ടിയൂർക്കാവ്, ദയവായി ഇനി പറയരുത്', നിയമസഭാ തെരഞ്ഞെടുപ്പിൽ അഭ്യൂഹങ്ങൾ പടച്ചുവിടരുതെന്ന് കെ സുരേന്ദ്രൻ
മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് കണക്കിൽപ്പെടാത്ത പണവും മദ്യവും, വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റത്തിന് സാധ്യത