ഭാര്യയുടെയും മക്കളുടെയും തിരോധനക്കേസ്: അനീഷിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം, സാധാരണ മൊഴിയെടുപ്പ് മാത്രമെന്ന് പൊലീസ്

Published : Sep 01, 2025, 08:15 AM IST
aneesh mathew family

Synopsis

അനീഷിനെ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം

പത്തനംതിട്ട: പൊലീസിനെതിരെ ആരോപണവുമായി തിരുവല്ലയിൽ ജീവനൊടുക്കിയ അനീഷ് മാത്യുവിന്റെ കുടുംബം. ഭാര്യ റീനയുടെയും മക്കളുടെയും തിരോധാനത്തിൽ അനീഷിനെ പുളിക്കീഴ് പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം ആരോപിച്ചു. രാവിലെ മുതൽ വൈകിട്ട് വരെ സ്റ്റേഷനിൽ പിടിച്ചിരുത്തിയെന്നും പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അനീഷിൻ്റെ കുടുംബം പറഞ്ഞു. എന്നാൽ സാധാരണ മൊഴിയെടുക്കൽ മാത്രമാണ് നടന്നതെന്നും, തിരോധാന കേസിൽ സംശയങ്ങൾ ഏറെയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

തിരുവല്ലയിൽ രണ്ടാഴ്ച മുൻപ് മക്കളോടൊപ്പം കാണാതായ റീനയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെയാണ്. റീനയുടെ ഭർത്താവ് അനീഷ് മാത്യുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് അന്വേഷിക്കുന്ന പുളിക്കീഴ് പൊലീസിനെതിരെ ആരോപണം കടുപ്പിക്കുകയാണ് അനീഷ് മാത്യുവിന്‍റെ കുടുംബം. പൊലീസ് മാനസികമായി പീഡിപ്പിച്ചതാണ് അനീഷിന്‍റെ ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് കുടുംബം പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം