7 മണിക്കൂർ നീണ്ട ദൗത്യം വിജയം; കഞ്ചിക്കോട് രണ്ടാഴ്ചയായി ജനവാസ മേഖലയിലുണ്ടായിരുന്ന കാട്ടാനയെ ഒടുവിൽ തുരത്തി

Published : May 31, 2025, 03:02 PM IST
 7 മണിക്കൂർ നീണ്ട ദൗത്യം വിജയം; കഞ്ചിക്കോട് രണ്ടാഴ്ചയായി ജനവാസ മേഖലയിലുണ്ടായിരുന്ന കാട്ടാനയെ ഒടുവിൽ തുരത്തി

Synopsis

ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താനുള്ള നടപടികൾ ഇന്ന് രാവിലെ മുതൽ ആരംഭിച്ചിരുന്നു. 

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ ഒടുവിൽ കാട് കയറ്റി. ഏഴര മണിക്കൂർ‌ നീണ്ട ദൗത്യത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ആനയെ കാട്ടിലേക്ക് തുരത്തിയത്. ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താനുള്ള നടപടികൾ ഇന്ന് രാവിലെ മുതൽ ആരംഭിച്ചിരുന്നു.

ധോണിയിലെ അഗസ്റ്റിനെന്ന കുങ്കിയാനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തിയത്. വാളയാർ റേഞ്ചിന്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിയോടെയാണ് ദൗത്യം തുടങ്ങി. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് നിലയുറപ്പിച്ച ആന പ്രദേശത്ത് വലിയ നാശ നഷ്ടമുണ്ടാക്കിയിരുന്നു. സ്കൂൾ തുറക്കുന്നതിന് മുമ്പ് ശാശ്വത പരിഹാരം വേണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ദൗത്യത്തിന്റെ ചെലവ് പുതുശ്ശേരി പഞ്ചായത്താണ് വഹിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ