യുവതിക്ക് വലത് കണ്ണിന് വേദനയും നീർക്കെട്ടും, പുറത്തെടുത്ത് 10 സെന്‍റീമീറ്റ‍ർ നീളമുള്ള വിരയെ; പകരുന്നത് കൊതുകുകൾ വഴി

Published : May 09, 2026, 03:28 PM IST
Worm in eye

Synopsis

തിരുവനന്തപുരം കിംസ്ഹെൽത്തിൽ, കടുത്ത കണ്ണ് വേദനയുമായി എത്തിയ 37-കാരിയുടെ കണ്ണിൽ നിന്ന് 10 സെൻ്റിമീറ്റർ നീളമുള്ള ജീവനുള്ള വിരയെ വിജയകരമായി നീക്കം ചെയ്തു. കൊതുകുകൾ വഴി പകരുന്ന 'ഡൈറോ ഫൈലേറിയ' എന്ന അപൂർവയിനം വിരയാണിതെന്ന് കണ്ടെത്തി. കൃത്യസമയത്തുള്ള ശസ്ത്രക്രിയയിലൂടെ യുവതിയുടെ കാഴ്ചശക്തി സംരക്ഷിക്കാനായി.

തിരുവനന്തപുരം: മുപ്പത്തിയേഴുകാരിയായ യുവതിയുടെ കണ്ണിൽനിന്ന് ജീവനുള്ള പത്തു സെന്‍റീമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്ത് തിരുവനന്തപുരം കിംസ്ഹെൽത്ത്. രണ്ട് ദിവസമായി വലതുകണ്ണിൽ നീർക്കെട്ടും വേദനയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് തമിഴ്‌നാട് സ്വദേശിനിയെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇവരെ ഒഫ്താൽമോളജി വിഭാഗത്തിലേക്ക് മാറ്റി.

തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ണിന്റെ നേര്‍ത്ത സുതാര്യമായ പാളിയായ കണ്‍ജങ്‌റ്റൈവയ്ക് അടിയിൽ പത്തു സെന്‍റീമീറ്റർ നീളമുള്ള വിരയെ കണ്ടെത്തിയത്. ഒഫ്താൽമോളജി വിഭാഗം കൺസൾട്ടന്‍റ് ഡോ. അസ്ഗർ അബ്ബാസിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കണ്ണിന്‍റെ കാഴ്ചയ്ക്ക് ഒട്ടും തകരാർ സംഭവിക്കാത്ത വിധം അതീവ ജാഗ്രതയോടെ വിരയെ വിജയകരമായി പുറത്തെടുത്തു. ഇത്തരം സന്ദർഭങ്ങളിൽ കൃത്യസമയത്തുള്ള രോഗനിർണ്ണയവും ഇടപെടലുമാണ് പ്രധാനമെന്ന് ഡോ. അസ്ഗർ അബ്ബാസ് പറഞ്ഞു. ഒരൽപ്പം വൈകിയിരുന്നെങ്കിൽ കാഴ്ചശക്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള സങ്കീർണ്ണതകൾ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൃഗങ്ങളിൽ പ്രധാനമായും നായ്ക്കളിലും പൂച്ചകളിലും കണ്ടുവരുന്ന 'ഡൈറോ ഫൈലേറിയ' എന്ന ഇനത്തിൽപ്പെട്ട വിരയാണിതെന്ന് കണ്ടെത്തി. കൊതുകുകൾ വഴിയാണ് ഇവ മനുഷ്യരിലേക്ക് പകരുന്നത്. സാധാരണയായി മനുഷ്യശരീരത്തിൽ ഇത്തരം വിരകൾ അതിജീവിക്കാറില്ലെങ്കിലും, അപൂർവ്വം സന്ദർഭങ്ങളിൽ ചർമ്മത്തിനടിയിലോ കണ്ണിന് സമീപത്തോ ഇവ വളരാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ വളരെ കുറഞ്ഞ കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിരയെ പുറത്തെടുത്തതോടെ യുവതിയുടെ വേദനയ്ക്കും അസ്വസ്ഥതയ്ക്കും ശമനമുണ്ടായി, നീർക്കെട്ട് കുറയാനുള്ള മരുന്നുകൾ ഡോക്ടർ നിർദ്ദേശിക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബെംഗളൂരുവിൽ പോകണമെന്ന് വീട്ടിൽ പറഞ്ഞപ്പോൾ പറ്റില്ലെന്ന് അമ്മ, പിന്നാലെ മരത്തിൽ വലിഞ്ഞുകയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി, തന്ത്രപൂർവം ഇറക്കി ഫയർഫോഴ്സ്
'ഫ്ലക്സ് വെക്കലും നശിപ്പിക്കലുമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്', മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ടി സിദ്ദിഖ്