വിമാനയാത്രക്കാര്‍ ആഗ്രഹിക്കുന്ന 4 കാര്യങ്ങള്‍

Web Desk |  
Published : Oct 24, 2016, 10:00 AM ISTUpdated : Oct 04, 2018, 11:35 PM IST
വിമാനയാത്രക്കാര്‍ ആഗ്രഹിക്കുന്ന 4 കാര്യങ്ങള്‍

Synopsis

1, വിമാനത്താവളത്തിലെ കാലതാമസം ഒഴിവാക്കണം-

സര്‍വ്വേയില്‍ പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ട കാര്യമാണിത്. വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ ലഘൂകരിച്ച്, കാലതാമസമില്ലാതെ വിമാനത്തില്‍ കയറാന്‍ സാധിക്കണം. പലപ്പോഴും, വൈകിയെത്തുന്നതുമൂലം യാത്ര ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. ഇത് പരിഹരിക്കാന്‍, ചെക്ക് ഇന്‍, ബോര്‍ഡിംഗ് പാസ് ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇതിനായി ചെക്ക് ഇന്‍ ഓണ്‍ലൈനായും, ബോര്‍ഡിംഗ് പാസ് മൊബൈല്‍ വഴിയും ലഭ്യമാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

2, പരിശോധനകള്‍ വേഗത്തിലാക്കണം-

വിമാനത്താവളങ്ങളിലെ സുരക്ഷാ-കസ്റ്റംസ് പരിശോധനകള്‍ വേഗത്തിലാക്കണമെന്നതാണ് മറ്റൊരു ആവശ്യം. ബാഗേജിലുള്ള ഓരോ സാധനങ്ങളും എക്‌സ് റേ പരിശോധനകള്‍ക്ക് വിധേയമാക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

3, യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെയ്‌ക്കാം-

യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ വിമാനത്താവള അധികൃതര്‍ക്കോ, വിമാനത്തിലെ ജീവനക്കാര്‍ക്കോ കൈമാറാന്‍ തയ്യാറാണ്. ഈ വിവരങ്ങള്‍, യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ഉപകരിക്കുമെന്നാണ് പഠനത്തില്‍ പങ്കെടുത്തവരുടെ വാദം. ഉദാഹരണത്തിന്, യാത്രാസംഘത്തില്‍ ഒരു ഡോക്‌ടര്‍ ഉണ്ടെങ്കില്‍, ആ വിവരം വിമാന ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്നത് ഉപകരിക്കും. ആര്‍ക്കെങ്കിലും അസുഖമുണ്ടായാല്‍, അടിയന്തര വൈദ്യസഹായത്തിന് ഡോക്‌ടറുടെ സേവനം പ്രയോജനപ്പെടുത്താനാകും.

4, വൈ-ഫൈ സൗകര്യം വ്യാപിപ്പിക്കണം-

മുപ്പതിനായിരം അടി ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളില്‍ക്കൂടി വൈ-ഫൈ സൗകര്യം വേണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്ന മറ്റൊരു കാര്യം. പഠനത്തില്‍ പങ്കെടുത്ത 50 ശതമാനത്തിലേറെ യാത്രക്കാരും ഇക്കാര്യം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഐഎടിഎ നടത്തിയ പഠനത്തില്‍ പങ്കെടുത്ത യാത്രക്കാരില്‍ 23 ശതമാനം പേരാണ് വൈ-ഫൈ സൗകര്യം വ്യാപകമാക്കണമെന്ന് ആവശ്യപ്പെട്ടത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കറുത്ത പൊന്ന് സ്റ്റാറാണ് ; കുരുമുളകിന്റെ അതിശയിപ്പിക്കുന്ന ഏഴ് ​ഗുണങ്ങൾ
ലിവിങ് റൂമിൽ സമാധാനം ലഭിക്കാൻ ഈ 7 ഇൻഡോർ ചെടികൾ വളർത്തൂ