
വ്യവസായ നഗരമായ ഗുര്‍ഗാവനിലാണ് സംഭവം. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരായ യുവതികളാണ് ബലാല്‍സംഗ ശ്രമം ചെറുത്തുത്തോല്‍പ്പിച്ചത്. വിവാഹിതരും ദില്ലി ദക്ഷിന്‍പുരി സ്വദേശികളുമായ യുവതികള്‍ ജോലി കഴിഞ്ഞു വീട്ടില്‍പ്പോകവെയാണ് സംഭവം. കാറില്‍ അഞ്ചുകിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കാര്‍ സൈഡില്‍ ഒതുക്കിയ ഡ്രൈവറും മുന്‍വശത്തെ സീറ്റിലിരുന്ന മറ്റൊരാളും ചേര്‍ന്ന് യുവതികളെ അക്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു. തോക്കു ചൂണ്ടിയശേഷം, കൈവശമുണ്ടായിരുന്ന ബാഗും ആഭരണങ്ങളും ശമ്പളം ലഭിച്ച 28000 രൂപയും പിടിച്ചുവാങ്ങുകയായിരുന്നു. അതിനുശേഷമാണ് യുവതികളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഈ സമയം യുവതികളില്‍ ഒരാള്‍, തോക്ക് തട്ടിത്തെറിപ്പിക്കുകയും, ഏറെനേരത്തെ പിടിവലിക്കുശേഷം രണ്ടുപേരും കാറിന്റെ ഡോര്‍ തുറന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. ഇതിനിടയ്‌ക്ക് യുവതികളില്‍ ഒരാള്‍ക്ക്, അക്രമിസംഘത്തിന്റെ മര്‍ദ്ദനമേറ്റു. സംഭവത്തിനുശേഷം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി യുവതികള്‍ പരാതി നല്‍കി. അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. യുവതികള്‍ നല്‍കിയ വിവരം അനുസരിച്ച് കാറിന്‍റെ ഉടമയെയും കാര്‍ ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഒളിവിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam