
നാലാംതവണ ഗര്‍ഭിണിയായ മാര്‍ഗരറ്റ് എന്ന യുവതി പതിനാറാമത്തെ ആഴ്‌ചയില്‍ പതിവുള്ള പരിശോധനകള്‍ക്ക് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ഡോക്‌ടര്‍മാര്‍ പറഞ്ഞത്. ഗര്‍ഭസ്ഥ ശിശുവിന്റെ സുഷുമ‌്ന നാഡിക്ക് താഴെയായി ഒരു മുഴ കണ്ടെത്തി. ഈ മുഴ വളര്‍ന്നുവരുന്നത് കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുമെന്നും ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. അപ്പോള്‍ മാര്‍ഗരറ്റിന് മുന്നില്‍ രണ്ടു വഴികളാണ് ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഗര്‍ഭഛിദ്രമാണ് ആദ്യത്തെ വഴി. രണ്ടാമത്തെ വഴി, കുഞ്ഞിനെ പുറത്തെടുത്ത് ശസ്‌ത്രക്രിയയിലൂടെ മുഴ നീക്കി, വീണ്ടും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് പൂര്‍ണവളര്‍ച്ച എത്താന്‍ അനുവദിക്കുക. രണ്ടാമത്തെ വഴി തെരഞ്ഞെടുക്കുമ്പോള്‍, കുഞ്ഞിന്റെ ജീവന്‍ ഉറപ്പ് നല്‍കാന്‍ ഡോക്‌ടര്‍മാര്‍ തയ്യാറായതുമില്ല. പക്ഷേ, മാര്‍ഗരറ്റ് തെരഞ്ഞെടുത്തത് രണ്ടാമത്തെ വഴി.
അങ്ങനെ മാര്‍ഗരറ്റിന്റെ ഗര്‍ഭം 23 ആഴ്‌ചയും അഞ്ചു ദിവസവും പിന്നിട്ടപ്പോള്‍, അതി സങ്കീര്‍ണമായ ആ ശസ്‌ത്രക്രിയ ഡോക്‌ടര്‍മാര്‍ നടത്തി. ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത്, ട്യൂമര്‍ നീക്കം ചെയ്‌തപ്പോള്‍, അഞ്ചു മണിക്കൂറോളം എടുത്തു. ഏതായാലും വിജയകരമായ ആ ശസ്‌ത്രക്രിയയ്‌ക്കുശേഷം കുഞ്ഞിനെ വീണ്ടും മാര്‍ഗരറ്റിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. പിന്നീട് നടത്തിയ പരിശോധനകളില്‍ ഗര്‍ഭസ്ഥശിശു, പൂര്‍ണവളര്‍ച്ചയിലേക്ക് എത്തുന്നുവെങ്കിലും മുഴയുടെ ചില ഭാഗങ്ങള്‍ അവശേഷിക്കുന്നത് ഡോക്ടര്‍മാര്‍ മനസിലാക്കി. എന്നാല്‍ ശസ്‌ത്രക്രിയയ്‌ക്കു ശേഷം മാര്‍ഗരറ്റിന് പൂര്‍ണ ബെഡ് റെസ്റ്റാണ് ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഒടുവില്‍ മാസം തികഞ്ഞപ്പോള്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തി. പ്രസവത്തിന് എട്ടുദിവസത്തിന് ശേഷം കുഞ്ഞിനെ വീണ്ടു ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കി, ബാക്കിയുള്ള ട്യൂമര്‍ ഭാഗങ്ങളും നീക്കം ചെയ്‌തു. കഴിഞ്ഞ ദിവസമാണ് മാര്‍ഗരറ്റും, കുഞ്ഞു വീട്ടിലേക്ക് മടങ്ങിയത്. കുഞ്ഞിന് ലിന്‍ലി എന്നാണ് പേരിട്ടിരിക്കുന്നത്.
ടെക്‌സാസ് ചൈല്‍ഡ് ആന്‍ഡ് ഫീറ്റല്‍ സെന്ററിലെ കോ-ഡയറക്‌ടറായ പ്രൊഫസര്‍ ഡാരല്‍ കാസിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘമാണ് വൈദ്യശാസ്‌ത്രത്തെ വിസ്‌മയിച്ചിപ്പ ഈ ചികില്‍സകള്‍ക്ക് നേതൃത്വം നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam