നടുവേദന അലട്ടുന്നുവോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Dec 19, 2018, 03:39 PM ISTUpdated : Dec 19, 2018, 03:43 PM IST
നടുവേദന അലട്ടുന്നുവോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Synopsis

അമിതവണ്ണമുള്ളവരിലാണ് നടുവേദന കൂടുതലായി കണ്ട് വരുന്നത്. അശ്രദ്ധമായ ജീവിതരീതി പലപ്പോഴും നടുവേദനയ്ക്കുളള കാരണമാകാറുണ്ട്. ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നടുവേദന ഒരുപരിധിവരെ അകറ്റിനിര്‍ത്താവുന്നതാണ്.

ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് നടുവേദന. കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലി ചെയ്യുന്നവർ, ദീർഘനേരം നിന്ന് ജോലി ചെയ്യുന്നവർ, അമിതവണ്ണമുള്ളവർ  തുടങ്ങിയവരിലാണ് നടുവേദന കൂടുതലായി കണ്ട് വരുന്നത്.  അശ്രദ്ധമായ ജീവിതരീതി പലപ്പോഴും നടുവേദനയ്ക്കുളള കാരണമാകാറുണ്ട്. ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും നടുവേദന ഒരുപരിധിവരെ അകറ്റിനിര്‍ത്താവുന്നതാണ്. 

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍ എന്നിവയുടെ ലക്ഷണമായും നടുവേദന പ്രത്യക്ഷപ്പെടാം. അമിതവണ്ണമാണ് നടുവേദനയുടെ കാരണമെങ്കില്‍ ഭാരം കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്.  ഒരാളുടെ ഉയരത്തിന് അനുപാതമായ ഭാരം ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അമിത ഭക്ഷണം, കുടുംബ പാരമ്പര്യം, വ്യായാമമില്ലായ്മ, പകലുറക്കം, ചില രോഗങ്ങള്‍ക്കുളള മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം അമിതവണ്ണത്തിന് കാരണമാവാം. 

സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനുശേഷം ഹോര്‍മോണ്‍ നിലയില്‍ വരുന്ന മാറ്റങ്ങളും നടുവേദനയ്ക്കും അമിതവണ്ണത്തിനും കാരണമാവുന്നു. പലപ്പോഴും ആഹാരകാര്യത്തില്‍ വരുത്തുന്ന വിട്ടുവീഴ്ച നടുവേദനയ്ക്കു കാരണമാകാം. അതിനാല്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട നിരവധി ഘടകങ്ങളുണ്ട്. നടുവേദനയുടെ കാരണങ്ങളില്‍ കാത്സ്യത്തിന്റെ കുറവ് വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ കാത്സ്യം  അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. 

അമിതവണ്ണം കുറയ്ക്കാന്‍ നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണവും ഭക്ഷണക്രമത്തിന്റെ ഭാഗമാക്കണം.കാത്സ്യം പോലെതന്നെ എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വിറ്റാമിന്‍ ഡി. കാത്സ്യം ശരീരത്തിലേക്ക് ആഗീരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി ആവശ്യമാണ്. രാവിലെയോ വൈകിട്ടോ ഇളം വെയില്‍ കൊളളുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
 
കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ...

1. ചെറിയ മീനുകളിലും,  പാടമാറ്റിയ പാലിലും കാല്‍സ്യം കൂടുതലടങ്ങിയിരിക്കുന്നു. 
2. ബദാം, എള്ള്, കടുക്, ജീരകം, കായം, കുരുമുളക് ഇവയും കാത്സ്യത്താല്‍ സമ്പന്നമാണ്.
3. തവിടുകളയാത്ത ധാന്യങ്ങള്‍ - അരി, ഗോതമ്പ്.
4. പയറുവര്‍ഗങ്ങള്‍ - കടല, ഉഴുന്ന്, ചെറുപയര്‍, വന്‍പയര്‍,  സോയാബീന്‍.
5. ഇലക്കറികള്‍ - ചീര, കോളിഫ്‌ളവര്‍, സെല്ലറി, മുരിങ്ങയില, ബീന്‍സ്, മത്തയുടെ ഇലയും പൂവും.
6. പഴവര്‍ഗങ്ങള്‍- ഈന്തപ്പഴം, മുന്തിരി.                              

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവര്‍ഷത്തില്‍ ശരീരം മികച്ചതാക്കണോ? എങ്കിൽ ഈ എട്ട് തീരുമാനങ്ങൾ എടുത്തോളൂ
കുട്ടികളിലെ യൂറിനറി ഇൻഫെ​ക്ഷൻ ; പ്രധാനപ്പെട്ട 10 ലക്ഷണങ്ങൾ