
കൊളസ്ട്രോള്‍ ശരീരത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ്. ഫാസ്ഫുഡ്, ജങ്ക് ഫുഡ് എന്നിവയുടെ ഉപയോഗമാണ് കൊളസ്ട്രോൾ കൂടാനുള്ള പ്രധാനകാരണങ്ങൾ. ഭക്ഷണം ശ്രദ്ധിച്ചാൽ തന്നെ കൊളസ്ട്രോൾ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാകും. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ചഡിഎൽ കൊളസ്ട്രോളും.
നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുത്തുകയും ചെയ്യും. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം , പൊണ്ണത്തടി പോലുള്ള ആരോഗ്യപ്രശ്നങ്ങളാകും പിടിപെടുക. കൊളസ്ട്രോൾ കുറയ്ക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
1. കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക.
2.അമിത ഭക്ഷണം ഒഴിവാക്കുക.
3. പയറുവർഗങ്ങൾ ധാരാളം കഴിക്കുക.
4. അവക്കാഡോ ചീത്തകൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂട്ടാനും നല്ലതാണ്.
5. ഓട്സും ബാർലിയും മറ്റ് മുഴുധാന്യങ്ങളും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
6. ആപ്പിൾ, മുന്തിരി, ഓറഞ്ചു പോലുള്ള സിട്രസ് പഴങ്ങൾ ധാരാളം കഴിക്കുക.
7. രാത്രിയിൽ ഉറങ്ങും മുൻപുള്ള അമിതഭക്ഷണം കൊളസ്ട്രോൾ കൂട്ടാനിടയാക്കും.
8. കൊളസ്ട്രോള്‍ രോഗികള്‍ അവകാഡോ അല്ലെങ്കില്‍ വെണ്ണപ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. വെണ്ണപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ, സി, ബി5, ബി6, ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ഹൃദയത്തെ സംരക്ഷിക്കും.
9. വിറ്റാമിൻ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി. ഇതിലുള്ള അയൺ, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ,ബി,കെ,സി എന്നിവ കണ്ണുകള്‍ക്കും ത്വക്കിനും ഹൃദയത്തിനും നല്ലതാണ്.
10. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളള പപ്പായ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam