ചര്‍മ്മത്തെ ചെറുപ്പമാക്കി നിര്‍ത്താം; ഡയറ്റില്‍ ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍

By Web TeamFirst Published Jan 27, 2019, 9:08 PM IST
Highlights

ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തില്‍ പുലര്‍ത്തേണ്ട കരുതലിനെ പറ്റി മിക്കവാർക്കും പേർക്കും വേണ്ട അവബോധമില്ല. ഇതാ ചര്‍മ്മത്തെ ചെറുപ്പമാക്കി നിര്‍ത്താന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ മിക്കവരും സൗന്ദര്യവര്‍ധക വസ്തുക്കളെ കുറിച്ചാണ് ആദ്യം അന്വേഷിക്കുക. ഏറ്റവും വിലപിടിപ്പുള്ളതും ഗുണമേന്മയുള്ളതുമായ ക്രീമുകളും ഫേസ്പാക്കുകളുമെല്ലാം വാങ്ങിക്കൂട്ടാനും അത് പരീക്ഷിക്കാനുമെല്ലാം തിരക്കാണ്. അതേസമയം ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തില്‍ പുലര്‍ത്തേണ്ട കരുതലിനെ പറ്റി വേണ്ട അവബോധമില്ലതാനും. ഇതാ ചര്‍മ്മത്തെ ചെറുപ്പമാക്കി നിര്‍ത്താന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

ഒന്ന്...

വെള്ളം കുടിയാണ് ഇതില്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ദിവസത്തില്‍ എല്ലാ മണിക്കൂറിലും ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ഒന്നിച്ച് കുടിക്കുന്നതിനെക്കാള്‍ ഗുണം ചെയ്യുക ഇതാണ്. ചര്‍മ്മം എപ്പോഴും വിഷാംശങ്ങള്‍ നീങ്ങി പുതിയതായും ഭംഗിയായും കാണപ്പെടാന്‍ ധാരാളം വെള്ളം കുടിക്കുന്നത് സഹായിക്കും. 

രണ്ട്...

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടി ചില ഭക്ഷണങ്ങള്‍ പ്രത്യേകം കഴിക്കേണ്ടതുണ്ട്. അവ ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. വെളുത്തുള്ളി, മധുരക്കിഴങ്ങ്, അവക്കാഡോ, ഇലക്കറികള്‍, ബദാം മില്‍ക്ക്, ചിക്കന്‍, മീന്‍- എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. 

മൂന്ന്...

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണം ഉള്ളതുപോലെ തന്നെ അതിനെ നശിപ്പിക്കുന്ന ചില ഭക്ഷണവുമുണ്ട്. അവയെല്ലാം ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. പ്രോസസ്ഡ് ഫുഡ് ആണ് ഇതില്‍ പ്രധാനം. ഇത്തരത്തിലുള്ള വെജിറ്റബിള്‍ ഓയില്‍, വിവിധയിനം പൊടികള്‍, ഇറച്ചി- ഇതെല്ലാം ഈ ഗണത്തില്‍ പെടും. അതുപോലെ തന്നെ കൃത്രിമമായി മധുരം ചേര്‍ത്ത ഭക്ഷണം, പ്രിസര്‍വേറ്റീവ് ചേര്‍ത്ത ഭക്ഷണം, നിറം ചേര്‍ത്ത ഭക്ഷണം ഇതെല്ലാം ചര്‍മ്മത്തിന് ദോഷം ചെയ്‌തേക്കാം. 

നാല്...

അമിതമായി മധുരം ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ ചര്‍മ്മത്തിന് പെട്ടെന്ന് പ്രായം തോന്നിക്കാന്‍ കാരണമാകും. പ്രത്യേകിച്ച് വിപണിയില്‍ നിന്ന് നമ്മള്‍ വാങ്ങി ഉപയോഗിക്കുന്നവ. ചര്‍മ്മം വരളാനും, ചുളിവുകള്‍ വീഴാനും, തൂങ്ങാനുമെല്ലാം ഇത്തരം ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് കാരണമാകും. 

അഞ്ച്...

ഏറ്റവും അവസാനമായി ജങ്ക് ഫുഡ് കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. അതുപോലെ തന്നെ മദ്യപിക്കുന്ന ശീലത്തോടും വിട പറയുക. ഇവ രണ്ടും ചര്‍മ്മത്തെ പ്രത്യക്ഷമായി തന്നെ ദോഷമായി ബാധിക്കുന്നവയാണ്.

click me!