അമ്മമാരുടെ ശ്രദ്ധയ്ക്ക്; കുഞ്ഞുങ്ങൾ രാത്രി ഉറങ്ങാറില്ലേ?

Published : Jan 27, 2019, 08:34 PM IST
അമ്മമാരുടെ ശ്രദ്ധയ്ക്ക്; കുഞ്ഞുങ്ങൾ രാത്രി ഉറങ്ങാറില്ലേ?

Synopsis

പതിവായി ഒരു നിശ്ചിത സമയത്ത് തന്നെ കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുക. ഏതാനും ദിവസങ്ങൾ കൊണ്ട് കുഞ്ഞ് ഈ സമയ രീതിയുമായി പൊരുത്തപ്പെട്ട് ഉറക്കം ശീലിക്കും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം നൽകുക.   

കുഞ്ഞ് രാത്രി ഉറങ്ങാറില്ലെന്ന് മിക്ക അമ്മമാരും പറയാറുണ്ട്. കുഞ്ഞ് ഉറങ്ങാതിരിക്കുമ്പോൾ അമ്മയ്ക്കും ക്യത്യമായ ഉറക്കം കിട്ടാതാവുന്നു. ഉറങ്ങാനുള്ള സമയത്തിൽ കൃത്യത പാലിക്കുകയാണ് ഒന്നാമതായി വേണ്ടത്. പതിവായി ഒരു നിശ്ചിത സമയത്ത് തന്നെ കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുക. ഏതാനും ദിവസങ്ങൾ കൊണ്ട് കുഞ്ഞ് ഈ സമയ രീതിയുമായി പൊരുത്തപ്പെട്ട് ഉറക്കം ശീലിക്കും.

ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് ഭക്ഷണം നൽകുക.  കിടക്കുന്നതിന് തൊട്ടു മുൻപായി ഭക്ഷണം നൽകുന്നത് നല്ല പ്രവണതയല്ലെന്ന് ഓർക്കുക. മുറിയിലെ വെളിച്ചത്തിനും കുഞ്ഞിന്റെ ഉറക്കത്തിൽ പങ്കുണ്ട്. ഉറക്ക സമയത്ത് അധികം പ്രകാശം ആവശ്യമില്ല. ഉറങ്ങുന്നതിന് മുൻപായി ചെറിയ  വെളിച്ചം ലഭിക്കുന്ന രീതിയിൽ മുറി ക്രമീകരിക്കുക. ക്രമേണ ഈ വെളിച്ചം ഇടുന്നത് ഉറങ്ങാനുള്ള സമയമായെന്നതിന്റെ സൂചനയാണെന്ന് കുഞ്ഞ് മനസ്സിലാക്കി തുടങ്ങും.

ചെറുചൂടുവെള്ളത്തിൽ കുളിപ്പിക്കുന്നത് ഉറങ്ങാൻ സഹായിക്കും. ശരീര പേശികൾക്ക് അയവു വരുന്നതിനും ഉറക്കം വരാനും ഇത് സഹായിക്കും. കുഞ്ഞിന്റെ ശരീരം മൃദുവായി മസാജ് ചെയ്യുന്നതും ഉറക്കത്തെ വളരെ അധികം സഹായിക്കും.  പതിവായി ഒരേ സ്ഥലത്ത് തന്നെ ഉറക്കാൻ ശ്രദ്ധിക്കുക . കിടക്കയിലും മുറിയിലും ഉണ്ടാകുന്ന മാറ്റം കുഞ്ഞിന്റെ ഉറക്കത്തെയും സാരമായി ബാധിച്ചേക്കാം.

കുഞ്ഞിന്റെ സുഖമായ ഉറക്കത്തിന് മൃദുവായ കിടക്കയും തലയിണയും മറ്റും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുഞ്ഞ് കട്ടിയുള്ള ആഹാരം കഴിച്ച് തുടങ്ങിയാൽ രാത്രി ഉറക്കത്തിനിടെയുള്ള മുലപ്പാൽ നൽകലും ഫോർമുല ഫീഡിങ്ങും ക്രമേണ കുറച്ചു തുടങ്ങാൻ അമ്മമാർ ശ്രദ്ധിക്കേണ്ടതുണ്ട്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഡിസംബറിൽ ഉണ്ടാകുന്ന നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ ഇതാണ്
ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? ഇരുമ്പിന്റെ കുറവ് കൊണ്ട് വരുന്നതാകാം