മുഖം തിളങ്ങാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം മാമ്പഴം ഫേസ് പാക്കുകൾ

By Web TeamFirst Published Jan 27, 2019, 7:41 PM IST
Highlights

മുഖത്തിന്റെ സംരക്ഷണത്തിനായി നിരവധി മാമ്പഴ ഫേസ്‌പാക്കുകൾ ഇന്നുണ്ട്.  ബ്യൂട്ടി പാർലറുകളിൽ പോകാതെ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മൂന്ന് തരം മാമ്പഴം ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

സൗന്ദര്യം വർധിപ്പിക്കാൻ ഏറ്റവും നല്ല ഫ്രൂട്ടുകളിലൊന്നാണ് മാമ്പഴം. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയ മാമ്പഴം മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ്, മുഖക്കുരു എന്നിവ അകറ്റാൻ സഹായിക്കും. മുഖത്തിന്റെ സംരക്ഷണത്തിനായി നിരവധി മാമ്പഴം ഫേസ്‌പാക്കുകൾ ഇന്നുണ്ട്. ബ്യൂട്ടി പാർലറുകളിൽ പോകാതെ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം മാമ്പഴം ഫേസ് പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം...

മുൾട്ടാണി മിട്ടി മാമ്പഴ ഫേസ് പാക്ക്...

ഒരു പഴുത്ത മാമ്പഴം, രണ്ട് ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടി, രണ്ട് ടീസ്പൂണ്‍ തൈര്, രണ്ട് ടീസ്പൂണ്‍ പനിനീര്‍ എന്നിവയാണ് ആവശ്യമായ സാധനങ്ങൾ. മാമ്പഴം കഷണങ്ങളായി മുറിച്ച്‌ ഉടച്ച്‌ കുഴമ്പ് പരുവത്തിലാക്കി അതിലേക്ക് മുള്‍ട്ടാണി മിട്ടിയും പനിനീരും, ഒപ്പം തൈരും ഒഴിച്ച്‌ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് വച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

റോസ് വാട്ടർ മാമ്പഴ ഫേസ് പാക്ക്...

ഒരു മാമ്പഴം, രണ്ട് ടീസ്പൂൺ റോസ് വാട്ടർ, രണ്ട് ടീസ്പൂൺ തെെര് എന്നിവയാണ് ഈ പാക്കിന് വേണ്ടവ. ആദ്യം ഒരു മാമ്പഴം നല്ല പോലെ പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം രണ്ട് ടീസ്പൂൺ റോസ് വാട്ടർ, രണ്ട് ടീസ്പൂൺ തെെര് എന്നിവ ചേർത്ത് മിശ്രിതമാക്കുക. 10 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം മുഖത്ത് പുരട്ടുക. 12 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

മുട്ട മാമ്പഴ ഫേസ് പാക്ക്....

ആദ്യം ഒരു മാമ്പഴം പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം അതിലേക്ക് ഒരു മുട്ടയുടെ വെള്ള ചേർക്കുക. നല്ല പോലെ മിശ്രിതമാക്കിയെടുക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. 


 

click me!