
മഴ ചൂടിന് ആശ്വാസം നൽകുമെങ്കിലും ഈ സമയത്ത് പലതരം പ്രതിസന്ധികളാണ് നമ്മൾ നേരിടേണ്ടതായി വരുന്നത്. മഴ സമയത്ത് പല ജീവികൾക്കും തങ്ങളുടെ വാസസ്ഥലം നഷ്ടപ്പെടുന്നു. ചിലർക്ക് ആവശ്യം ചൂടാണ്. ഇത്തരം കാരണങ്ങൾ കൊണ്ടാണ് വീട്ടിൽ ഇഴജന്തുക്കളുടെ ശല്യം വർധിക്കുന്നത്. വീട്ടിൽ പാമ്പ് വരുന്നത് തടയാൻ ഈ ചെടികൾ വീട്ടിൽ വളർത്തൂ.
അടുക്കളയിൽ മാത്രമല്ല കീടങ്ങളെ അകറ്റാനും ഇഞ്ചിപ്പുല്ല് നല്ലതാണ്. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ പാമ്പുകൾക്ക് സാധിക്കില്ല. ഇത് വീട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ്. ചെറിയ പരിചരണം മാത്രമേ ഈ ചെടിക്ക് ആവശ്യമായി വരുന്നുള്ളൂ. കൊതുകിനെ തുരത്താനും ഇഞ്ചിപ്പുല്ല് നല്ലതാണ്.
2. ജമന്തി
പ്രകാശമുള്ള മനോഹരമായ പൂക്കളാണ് ജമന്തി ചെടിക്കുള്ളത്. ഇതിന്റെ ഗന്ധം കീടങ്ങൾക്കും ഇഴജന്തുക്കൾക്കും പറ്റാത്തതാണ്. ഇതിന്റെ വേരുകളിൽ നിന്നും ഉണ്ടാകുന്ന പദാർത്ഥം എലികളെ അകറ്റി നിർത്താൻ സഹായിക്കുന്നു. എലി ശല്യമുള്ള വീടുകളിലാണ് കൂടുതലും ഇഴജന്തുക്കൾ വരാറുള്ളത്.
3. വെളുത്തുള്ളിയും സവാളയും
അടുക്കളയിൽ മാത്രമല്ല വെളുത്തുള്ളിക്കും സവാളയ്ക്കും ഉപയോഗങ്ങൾ വേറെയുമുണ്ട്. ഇവ ഉപയോഗിച്ച് ഇഴജന്തുക്കളുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ പാമ്പിന് അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. ഈ ചെടികൾ വീട്ടിൽ വളർത്തുന്നത് പാമ്പിനെ അകറ്റി നിർത്താൻ സഹായിക്കുന്നു. വെളുത്തുള്ളി ചതച്ചിടുന്നതും നല്ലതാണ്.
4. സ്‌നേക് പ്ലാന്റ്
സ്‌നേക് പ്ലാന്റ് വീട്ടിൽ വളർത്തുന്നത് പാമ്പുകൾ എളുപ്പത്തിൽ വീട്ടിൽ കയറുന്നതിനെ തടയുന്നു. ഇതിന്റെ നീളമുള്ള ഇലകൾ പാമ്പിന്റെ സഞ്ചാരത്തിന് തടസ്സമാവുകയും പാമ്പിനെ അകറ്റി നിർത്താൻ സഹായിക്കുകയും ചെയ്യുന്നു. വീടിനുള്ളിലും സ്‌നേക് പ്ലാന്റ് വളർത്താവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam