രാവിലെ ഒരു മണിക്കൂർ നടന്നാൽ ​ഗുണങ്ങൾ ചെറുതൊന്നുമല്ല

Published : Jan 12, 2019, 09:03 AM ISTUpdated : Jan 12, 2019, 10:04 AM IST
രാവിലെ ഒരു മണിക്കൂർ നടന്നാൽ ​ഗുണങ്ങൾ ചെറുതൊന്നുമല്ല

Synopsis

രാവിലെ ഒരു മണിക്കൂറുള്ള നടത്തം ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും അതിരാവിലെയുള്ള നടത്തം ​വളരെ നല്ലതാണ്.

ജോലിത്തിരക്ക് കാരണം ക്യത്യമായി വ്യായാമം ചെയ്യാനോ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാനോ സമയം കിട്ടാത്തവരാണ് പലരും. വ്യായാമമില്ലായ്മ നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. പ്രമേഹം, രക്തസമ്മർദ്ദം, പൊണ്ണത്തടി പോലുള്ള അസുഖങ്ങൾ മാറാൻ ഏറ്റവും നല്ലതാണ് നടത്തം. പ്രത്യേകിച്ചും അതിരാവിലെയുള്ള നടത്തം. അതിരാവിലെയുള്ള നടത്തം നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയാണ്.

രാവിലെയുള്ള നടത്തം ഹൃദ്രോഗ സാധ്യതകളെ തടയുന്നു. രാവിലെ നടത്തം പതിവാക്കുന്നത‌് ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും ശക്തി വർധിപ്പിക്കും. അധികം ക്ഷീണമില്ലാതെ തന്നെ ദൈനംദിന പ്രവര്‍ത്തനങ്ങളും അനായാസമായി ചെയ്യാന്‍ കഴിയും. രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യും. നടത്തം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സുഗമമാക്കുകയും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. 

അതിരാവിലെയുള്ള നടത്തം രക്തത്തിലെ 'നല്ല' കൊളസ്ട്രോളായ എച്ചഡിഎല്ലിന്റെ അളവ് വർധിപ്പിക്കുകയും ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലിന്റെ  അളവ് കുറയ്ക്കുകയും ചെയ്യുന്നു. അതിരാവിലെ തന്നെ ലഭിക്കുന്ന ഓക്സിജന്‍ വലിയ അളവിലുള്ള ഊർജ്ജം നൽകും. തടി കുറയ്ക്കാൻ ഏറ്റവും നല്ലൊരു വ്യായാമമാണ് നടത്തം. ദിവസവും രാവിലെ ഒരു മണിക്കൂറെങ്കിലും നടക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും പേശികളെ ബലപ്പെടുത്താനും സഹായിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ