കരിമ്പിൻ ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

By Web TeamFirst Published Nov 9, 2018, 7:26 PM IST
Highlights

കരിമ്പിൻ ജ്യൂസ് ദിവസവും കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ദിവസവും ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുക. കരിമ്പിൻ ജ്യൂസ് ദാഹവും എനര്‍ജിയും നല്‍കാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്.
 

കരിമ്പിൻ ജ്യൂസ് ദിവസവും കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കരിമ്പ്. മഞ്ഞപ്പിത്തത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് കരിമ്പിൻ ജ്യൂസ്. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനം തടയാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും. കരിമ്പിൻ ജ്യൂസ് ദാഹവും എനര്‍ജിയും നല്‍കാന്‍ മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ്. ഏറെ ഔഷധഗുണമുള്ള ജ്യൂസാണ് കരിമ്പിൻ ജ്യൂസ്.

 ശരീരത്തിലെ പല അണുബാധകളും തടയാനുള്ള കഴിവ് കരിമ്പിനുണ്ട്. യൂറിനറി ഇന്‍ഫെക്ഷന്‍, ദഹനപ്രശ്‌നങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കരിമ്പിന്‍ ജ്യൂസ് നല്ലൊരു മരുന്നാണ്. കിഡ്‌നി സ്റ്റോണ്‍ തടയാനും കരിമ്പ് ജ്യൂസ് സഹായിക്കും. വേനൽക്കാലത്ത് കുടിക്കാൻ പറ്റിയ നല്ലൊരു പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും നൽകുന്ന ഒന്നാണ് കരിമ്പിൻ ജ്യൂസ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. 

കരിമ്പിൽ ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ഒരു ഗ്ലാസ് ജ്യൂസിൽ 13 ഗ്രാം ഭക്ഷ്യനാരുകൾ ഉണ്ട്. മലബന്ധം പ്രശ്നം അകറ്റാൻ ഏറ്റവും നല്ല പ്രതിവിധിയാണ് കരിമ്പിൻ ജ്യൂസ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ദിവസവും ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുക. വായ്നാറ്റം, മോണരോ​ഗം എന്നിവയ്ക്ക് നല്ലൊരു പ്രതിവിധിയാണ് കരിമ്പിൻ ജ്യൂസ്. 


 

click me!